എം.എസ്.എഫ് സെമിനാര്‍ അഞ്ചിന് കാഞ്ഞങ്ങാട്ട്
Jan 2, 2013, 15:34 IST
കാസര്‍കോട്: ലഹരിമുക്ത ക്യാമ്പസ് എന്ന മുദ്രാവാക്യവുമായി എം.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ജനുവരി അഞ്ചിന് വൈകിട്ട് മൂന്നു മണിക്ക് കാഞ്ഞങ്ങാട് പുതിയകോട്ട മാന്തോപ്പ് മൈദാനിത്തില്‍ വെച്ച് മദ്യത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും.
ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.കെ.മുഹമ്മദാലി വിഷയാവതരണം നടത്തും, വിവിധ രാഷ്ട്രീയ മതസംഘടനകളെ പ്രതിനിധീകരിച്ച് എം.സി.ഖമറുദ്ദീന്‍ ( മുസ്‌ലിം ലീഗ്), ഡോ.ഖാദര്‍ മാങ്ങാട് ( കോണ്‍ഗ്രസ്), മധു മുദിയക്കാല്‍ (ഡി.വൈ.എഫ്.ഐ), മടിക്കൈ കമ്മാരന്‍ ( ബി.ജെ.പി ), ഉദിനൂര്‍ സുകരമാരന്‍ ( എസ്.എന്‍.ഡി.പി ) പി.യു. ഉണ്ണികൃഷ്ണന്‍ (എന്‍.എസ്.എസ്), ബഷീര്‍ വെള്ളിക്കോത്ത് ( സംയുക്ത ജമാഅത്ത് ) എന്നിവര്‍ പ്രസംഗിക്കുമെന്ന് ജില്ലാ എം.എസ്.എഫ് പ്രസിഡന്റ് ശംസുദ്ദീന്‍ കിന്നിങ്കാറും, ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടി എന്നിവര്‍ അറിയിച്ചു.

Keywords: MSF, Seminar, Kanhangad, Kasaragod, Kerala, Malayalam news