പുതിയകോട്ട ബീവറേജസ് കോര്‍പ്പറേഷനിലേക്ക് എം.എസ്.എഫ്. മാര്‍ച്ച് നടത്തി
Dec 26, 2012, 19:26 IST
കാഞ്ഞങ്ങാട്: എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയകോട്ട ബീവറേജസ് കോര്‍പ്പറേഷനിലേക്ക് മാര്‍ച്ച് നടത്തി.
സംസ്ഥാന കമ്മിറ്റിയുടെ ലഹരി മുക്ത ക്യാമ്പസ് ക്യാമ്പയിനിന്റെ ഭാഗമായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് മണ്ഡലം മുസ്ലീ ലീഗ് പ്രസിഡന്റ് ബഷീര്‍ വെളളിക്കോത്ത് നിര്‍വഹിച്ചു. മദ്യം എല്ലാ സമൂഹ തിന്മകളുടെയും മാതാവാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് സാദിഖുല്‍ അമീന്‍ ബല്ലാ കടപ്പുറം അധ്യക്ഷത വഹിച്ചു. മുസ്ലീം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഹക്കീം മീനാപ്പീസ്, എം.എസ്.എഫ് ജില്ലാ സെക്രട്ടറി ആബിദ് ആറങ്ങാടി, മണ്ഡലം സെക്രട്ടറി അസീബ്.സി.കെ, ജില്ലാ വിംഗ് സഫീര്‍ മാണിക്കോത്ത്, തുടങ്ങിയവര്‍ സംസാരിച്ചു. ജാഫര്‍ കല്ലഞ്ചിറ, യാസീന്‍ കള്ളാര്‍, ഇഖ്ബാല്‍ വെള്ളിക്കോത്ത്, ജാഫര്‍ ബല്ലാക്കടപ്പുറം, ശുബൈബ് പടിഞ്ഞാര്‍, ജബ്ബാര്‍ ചിത്താരി, ഇജാസ്.പി.വി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Keywords: MSF march, Beverages corporation, Puthiyakotta, Kanhangad, Kasaragod, Kerala, Malayalam news