മുല്ലപ്പെരിയാര്‍ : എം.എസ്.എഫ് മനുഷ്യമതില്‍ തീര്‍ത്തു
Dec 13, 2011, 08:00 IST
കാഞ്ഞങ്ങാട്: സേവ് മുല്ലപ്പെരിയാര്‍, സേവ് കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചു കേരളത്തിലെ ലക്ഷക്കണക്കിനു ജനതയുടെ ജീവനുവേണ്ടി സമരം നടത്തിവരുന്ന വ്യക്തികള്‍ക്കും സമര സമിതിക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് മനുഷ്യമതില്‍ തീര്‍ത്തു. എം.എസ്.എഫ് ആക്ടിംഗ് പ്രസിഡണ്ട് സജീര്‍ പാലായിയുടെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എ. ഹമീദ് ഹാജി, ടി. അബൂബകര്‍ ഹാജി, എം.പി. ജാഫര്‍, ആബിദ് ആറങ്ങാടി, മുബാറക് ഹസൈനാര്‍ ഹാജി, ഹക്കീം മീനാപീസ്, സി.കെ റഹ്മത്തുള്ള, യു. വി. ഹസൈനാര്‍, അബ്ദുല്‍ റഹ്മാന്‍ ചിത്താരി, പി.എ. റഹ്മാന്‍, സി. അബ്ദുള്ള ഹാജി, ഹസൈനാര്‍ കലൂരാവി സംസാരിച്ചു. സഫീര്‍ മാണിക്കോത്ത്്, ജാഫര്‍ ചായ്യോത്ത്, നവാസ് നീലേശ്വരം ,കുല്‍ബുദീന്‍, ഇര്‍ഷാദ് പരപ്പ, യാസിന്‍ കള്ളര്‍, റംശീദ് നമ്പിയാര്‍ കൊച്ചി, ഷമീര്‍, റഹീസ് മീനാപ്പീസ്, ശുഹൈബ്, ഇക്ബാല്‍ വെള്ളിക്കോത്ത്, ഇല്ല്യാസ് കൊവ്വല്‍പള്ളി, ഷഫീഖ് , മുജിത നേതൃത്വം നല്‍കി.
Keywords: Kasaragod, Kanhangad, MSF, Mullapperiyar,