എം.പിക്ക് ഓണസദ്യ ജയിലില്‍
Aug 30, 2012, 08:49 IST
കാഞ്ഞങ്ങാട്: പി. കരുണാകരന്‍ എം.പി. ഓണസദ്യ ഉണ്ടത് കാഞ്ഞങ്ങാട് സബ് ജയിലില്‍. വിവിധ കേസുകളില്‍പെട്ട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം. പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനാണ് പി. കരുണാകരന്‍ എം.പി. ഓണനാള്‍ തിരഞ്ഞെടുത്തത്.
ബുധനാഴ്ച ഉച്ചയോടെ സബ് ജയിലിലെത്തിയ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടതിനുശേഷം ജയിലില്‍ നിന്നുതന്നെ ഓണ സദ്യ ഉണ്ടു മടങ്ങി. സബ്ജയില്‍ സൂപ്രണ്ട് കെ. കുഞ്ഞിക്കണ്ണനോടൊപ്പമാണ് ജയിലില്‍ അദ്ദേഹം ഓണ സദ്യ കഴിച്ചത്.
Keywords: P.Karunakaran MP, Onam celebration, Sub Jail, Kanhangad, Kasaragod.