ഈ റമദാനിലും അവരെത്തി, മൗവ്വല്‍ സ്‌പെഷ്യല്‍ ഗള്‍ഫ് സമൂസയുമായി
Jul 7, 2015, 17:23 IST
ബേക്കല്‍: (www.kasargodvartha.com 07/07/2015) ഈ പതിനാലാം വര്‍ഷത്തിലുംഅവരെത്തി. റമദാന്‍ മാസത്തിലെ മൗവ്വല്‍ സ്‌പെഷ്യല്‍ ഗള്‍ഫ് സമൂസ നിര്‍മാണത്തിന് വേണ്ടി യു.എ.ഇയിലെ അജ്മാനില്‍ മൗവ്വല്‍ സ്വദേശികള്‍ നടത്തുന്ന അല്‍ -കബീര്‍ കമ്പനിയില്‍ ഈ പ്രദേശത്തെ നൂറോളം തൊഴിലാളികള്‍ സമൂസ നിര്‍മാണ രംഗത്തുണ്ട്. നാട്ടുകാരുടെ സമൂസ ഉണ്ടാക്കുന്നില്ലേ എന്ന ചോദ്യത്തിന് മറുപടിയെന്നോണം എല്ലാ റമദാന്‍ മാസത്തിലും കുറച്ച് പേര്‍ ലീവിന് നാട്ടില്‍വന്ന് സമൂസ നിര്‍മാണത്തിലേര്‍പ്പെടുന്നു.
അജ്മാനിലെ കമ്പനിയില്‍ നിന്ന് ഖത്തര്‍, കുവൈത്ത്, സൗദി അറേബ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് സമൂസ കയറ്റുമതി ചെയ്യുന്നു. ഗള്‍ഫിലും നാട്ടിലുമായി മൗവ്വല്‍ പ്രദേശത്തെ സമൂസ ജോലിചെയ്യുന്നവരും ഇപ്പോള്‍ ജോലി ഉപേക്ഷിച്ചവരുമായ ഇരുന്നോറോളം ആളുകളുണ്ട്. ഇതാണ് മൗവ്വല്‍ സമൂസയെ വ്യത്യസ്തനാക്കുന്നത്.
കോഴിക്കോടന്‍ ഹല്‍വ, തലശേരി ബിരിയാണി, മൈസൂര്‍ പഴം, ആലുവ അടുപ്പ് തുടങ്ങിയത് പോലെ മൗവ്വല്‍ സമൂസയും പ്രസിദ്ധമാണ്. മൗവ്വല്‍ സമൂസ എന്ന പേരില്‍ വ്യാജ ലേബലില്‍ വിപണിയിലെത്തുന്നുണ്ടെന്നാണ് സമൂസ കമ്പനിയുടെ ചുക്കാന്‍ പിടിക്കുന്ന ഉമ്പായി പറയുന്നത്. അറുപത് വര്‍ഷം മുമ്പ് അറബികള്‍ക്കിടയില്‍ സൂമസ എന്തെന്നത് കാണിച്ചു കൊടുത്ത മൗവ്വലിലെ മുന്‍ തലമുറക്കാരും അവരുടെ ഇപ്പോഴത്തെ തലമുറക്കാരും മൗവ്വല്‍ പ്രദേശത്തെ ഭൂരിപക്ഷം ആളുകളും ഈ രംഗത്ത് ഉള്ളത് കൊണ്ടാണ് സമൂസ ഗ്രാമമെന്ന് അറിയപ്പെടുന്നതും സമൂസ ജനകീയമാകുന്നതും എന്നാണ് പൊതുപ്രവര്‍ത്തകനായ കരീം പള്ളത്തില്‍ പറയുന്നത്.
രാവിലെ ആറ് മണിക്ക് തുടങ്ങുന്ന ജോലി വൈകിട്ട് ആറ് മണിക്കാണ് തീരുന്നത്. കുറ്റിക്കോല്‍, കുണ്ടംകുഴി, മേല്‍പ്പറമ്പ്, കാഞ്ഞങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് മൗവ്വല്‍ സമൂസ എത്തുന്നുണ്ട്. നൗഷാദ്, കൊയിലാണ്ടി ബഷീര്‍, ആമു, ഷെരീഫ്, അന്‍സാരി, ഷെഫീക്ക്, റാഷിദ്, അര്‍ഷാദ്, ലത്വീഫ് തുടങ്ങിയവര്‍ സമൂസ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kanhangad, Kerala, Bekal, Samoosa, Movvel, Gulf.
Advertisement: