മോട്ടോര്‍ വാഹന പണിമുടക്ക് പൂര്‍ണം; യാത്രക്കാര്‍ വലഞ്ഞു
Sep 4, 2013, 18:55 IST
കാസര്‍കോട്: ഇന്ധന വില വര്‍ധനവിനെതിരെ ബുധനാഴ്ച സംസ്ഥാനത്ത് മോട്ടോര്‍ വാഹന തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് പൂര്‍ണം. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തുന്നത് ഒഴിച്ചാല്‍ സ്വകാര്യ ബസുകളോ, ഓട്ടോ - ടാക്‌സികളോ നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങളും ഏതാനും ചില ചരക്ക് വാഹനങ്ങളും മാത്രമാണ് ഓടിയത്.
രാവിലെ കാസര്‍കോട്ട് സര്‍വീസ് നടത്തിയ ഏതാനും ഓട്ടോറിക്ഷകളെ സമരാനുകൂലികള്‍ തടഞ്ഞു. പണിമുടക്ക് വ്യാപാര മേഖലയേയും സര്‍ക്കാര്‍ ഓഫീസുകളുടെ സുഗമമായ പ്രവര്‍ത്തനത്തേയും സാരമായി ബാധിച്ചു. മംഗലാപുരത്ത് നിന്നുള്ള ബസുകള്‍ തലപ്പാടിയില്‍ ഓട്ടം അവസാനിപ്പിച്ച് തിരിച്ചുപോവുകയാണ്. പണിമുടക്കിയ തൊഴിലാളികള്‍ രാവിലെ കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും പ്രകടനം നടത്തി. പണിമുടക്കില്‍ പങ്കെടുക്കാതെ സര്‍വീസ് നടത്തിയ ഓട്ടോ റിക്ഷ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തടഞ്ഞ് സമരാനുകൂലികള്‍ യാത്രക്കാരെ ഇറക്കിവിടുകയും ചെയ്തു.
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, എ.ഐ.ടി.യു.സി തുടങ്ങിയ സംഘടനകളെല്ലാം പണിമുടക്കില്‍ അണിനിരന്നിട്ടുണ്ട്. പണിമുടക്ക് ഹര്‍ത്താലിന്റെ പ്രതീതി ഉളവാക്കിയിട്ടുണ്ട്. രാവിലെ ആറുമണിക്ക് ആരംഭിച്ച പണിമുടക്ക് വൈകിട്ട് ആറ് വരെയാണ്.
കാസര്‍കോട്ട് ജില്ലാ ബാങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. തുടന്ന് നടന്ന യോഗം ടി.കെ. രാജന്‍ ഉല്‍ഘാടനംചെയ്തു. കെ.വി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. മണികണ്ഠന്‍, മുഹമ്മദലി മഞ്ചത്തടുക്ക, കേശവന്‍, ഗിരികൃഷ്ണന്‍, വിശ്വനാഥന്‍, ബഷീര്‍ പടിഞ്ഞാര്‍, മന്‍മോഹന്‍, യു.എ. സുബൈര്‍, പുരുഷു, പി. കുഞ്ഞിക്കണ്ണന്‍, ശ്രീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Photos: Zubair Pallickal
Also read:
വാഹന പണിമുടക്ക് തുടങ്ങി; കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഓടുന്നത് ആശ്വാസമായി
Keywords: Strike, Kasaragod, Kerala, Private Bus, Private Vehicle, CITU, STU, INTUC, Rally, Taxi, Motor vehicle strike affects normal activities, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.