വാഹന പണിമുടക്കില്‍ ജനം വലഞ്ഞു
Apr 30, 2015, 16:25 IST
കാസര്‍കോട്/ കാഞ്ഞങ്ങാട്: (www.kasargodvartha.com 30/04/2015) കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന റോഡ് സുരക്ഷാ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ തൊഴിലാളികളുടെ സംയുക്ത യൂണിയന്‍ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. കെ.എസ്.ആര്‍.ടി.സി - സ്വകാര്യ ബസുകളൊന്നും തന്നെ സര്‍വീസ് നടത്തിയില്ല. ഓട്ടോ, ടാക്‌സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുത്തതോടെ ട്രെയിനില്‍ എത്തിയവരെല്ലാം പൊരിവെയിലത്ത് വലഞ്ഞു. കാസര്‍കോട്, കാഞ്ഞങ്ങാട് നഗരങ്ങളില്‍ മിക്ക കടകളും അടഞ്ഞുകിടന്നു.
നഗര പ്രദേശങ്ങളില്‍ പോലീസ് വാഹനങ്ങള്‍ പ്രത്യേക സര്‍വീസ് നടത്തിയതാണ് ഏക ആശ്വാസം. കാസര്‍കോട്, കാഞ്ഞങ്ങാട് നഗരങ്ങളില്‍ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു. അതേസമയം നെല്ലിയടുക്കം വയനാട്ട് കുലവന്‍ തെയ്യംകെട്ട് നടക്കുന്നതിനാല്‍ ഉദുമ, പള്ളിക്കര പഞ്ചായത്തുകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിരുന്നു.
വ്യാഴാഴ്ച അര്‍ധ രാത്രി 12 മണി വരെയാണ് പണിമുടക്ക്. പാല്‍, പത്രം, വിവാഹം തുടങ്ങിയവയെയും സ്വകാര്യ വാഹനങ്ങളെയും പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്ക് നടത്തിയ തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തി.
തുടര്‍ന്ന് നടന്ന പൊതുയോഗം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.കെ രാജന്‍ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. വിശ്വനാഥ്, ശാഹുല്‍ ഹമീദ്, എ. കേശവ, ഗിരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എസ്.എം അബ്ദുര്‍ റഹ് മാന്‍, മോഹന കുമാര്‍, ഭുജംഗഷെട്ടി, സുബൈര്‍ മാര, ഹസൈനാര്‍ താനിയത്ത്, കെ. കമലാക്ഷ, ഉമര്‍ അപ്പോളോ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kanhangad, Strike, Shop, Bus, Motor Union Strike, Car, Taxi.
Advertisement: