പെണ്‍കുട്ടിയുടെ ദുരൂഹ മരണം: പിതൃസഹോദരന്‍ പീഡിപ്പിച്ചതായി മാതാവ്
Jan 1, 2013, 20:15 IST
കാഞ്ഞങ്ങാട്: രാവണീശ്വരം മാക്കിയിലെ കുഞ്ഞിരാമന്റെ മകള്‍ രഹ്‌ന(17)യുടെ ദുരൂഹ മരണം സംബന്ധിച്ച് ഹൊസ്ദുര്‍ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. രഹ്‌നയുടെ മരണത്തില്‍ സംശയമുണ്ടെന്നും പെണ്‍കുട്ടിയുടെ പിതൃസഹോദരന്‍ ഗിരീഷിന്റെ പീഡനമാണ് മരണകാരണമെന്നും ഇതേ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മാതാവ് വേലാശ്വരത്തെ രാധ പോലീസില്‍ പരാതി നല്‍കി.
ഇതിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്. ഐ വിശ്വന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി വരുന്നത്. ഇളയച്ഛന്‍ ഗിരീഷിനൊപ്പം വേലാശ്വരം കളരിക്കാല്‍ ക്ഷേത്രത്തിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് വരുന്നതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് രഹ്‌ന മരണപ്പെട്ടത്. രഹ്‌നയെ ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്നും കുരുക്കഴിച്ച ശേഷം കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചുവെന്നുമാണ് ഗിരീഷ് പോലീസിന് മൊഴി നല്‍കിയത്.
എന്നാല്‍ ഗിരീഷിന്റെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കസ്റ്റഡിയിലുള്ള ഗിരീഷിനെ പോലീസ് ഇപ്പോഴും ചോദ്യം ചെയ്ത് വരികയാണ്. ഇതിനിടയിലാണ് രഹ്‌നയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് അമ്മ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. രഹ്‌നയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയ ശേഷം തിങ്കളാഴ്ച വൈകിട്ട് അമ്മാവന്‍ വേലാശ്വരത്തെ കുമാരന് വിട്ടുകൊടുത്തു.
രഹ്‌നയെ ഗിരീഷ് തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് രാധ മുമ്പ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കുകയും എന്നാല്‍ ഹൈക്കോടതി രഹ്‌നയെ പ്രായപൂര്‍ത്തിയാകുന്നത് വരെ ബളാലിലെ ഗിരീഷിന്റെ ബന്ധു ചെല്ലമ്മയുടെ സംരക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് രഹ്‌ന ഇളയച്ഛനോടൊപ്പം വേലാശ്വരത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങിയത്. രഹ്‌നയെ പോസ്റ്റുമോര്‍ട്ടം ചെയ്തതിന്റെ റിപോര്‍ട് ഇതുവരെ പുറത്ത് വന്നിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തും.

Keywords: Girl's death, Molestation, Mother, Complaint, Police, Enquiry, Kanhangad, Kasaragod, Kerala, Malayalam news