ഗള്‍ഫില്‍ നിന്നും ഭര്‍ത്താവിനോടൊപ്പം നാട്ടിലെത്തിയ യുവതിയേയും മകളേയും ട്രെയിന്‍ യാത്രക്കിടെ കാണാതായി
Mar 25, 2015, 13:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/03/2015) ഗള്‍ഫില്‍ നിന്നും ഭര്‍ത്താവിനോടൊപ്പം നാട്ടിലെത്തിയ യുവതിയേയും മകളേയും ട്രെയിന്‍ യാത്രക്കിടെ കാണാതായി. ഹൊസ്ദുര്‍ഗ് എല്‍.വി ടെമ്പിളിന് സമീപത്തെ കൃഷ്ണന്റെ മകള്‍ ഋഷ്ണ (34), മകള്‍ ആര്യ (എട്ട്) എന്നിവരെയാണ് കാണാതായത്.
തലശേരിയിലെ സഞ്ജയ്‌യുടെ ഭാര്യയാണ് ഋഷ്ണ. കുടുംബ സമേതം ഗള്‍ഫിലായിരുന്ന ഇവര്‍ മാര്‍ച്ച് 16 നാണ് നാട്ടിലെത്തിയത്. ഇതിന് ശേഷം ഋഷ്ണയുടെ ഹൊസ്ദുര്‍ഗിലെ വീട്ടിലായിരുന്നു ഇവര്‍ ഉണ്ടായിരുന്നത്. 18 ന് ഭര്‍ത്താവ് സഞ്ജയ് തലശേരിയിലെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു.
തിങ്കളാഴ്ച ഋഷ്ണയെയും മകള്‍ ആര്യയേയും പിതാവ് കൃഷ്ണന്‍ കാഞ്ഞങ്ങാട് നിന്നും തലശേരിയിലേക്ക് ട്രെയിന്‍ കയറ്റി വിട്ടതായിരുന്നു. എന്നാല്‍ ഇവര്‍ തലശേരിയിലെത്തിയില്ല. തലശേരി സ്റ്റേഷനില്‍ ഭര്‍ത്താവ് ഏറെ നേരം കാത്തുനിന്നെങ്കിലും ഭാര്യയും മകളും എത്താത്തതിനെ തുടര്‍ന്ന് വിവരം പിതാവ് കൃഷ്ണനെ വിളിച്ചറിയിക്കുകയായിരുന്നു. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പിതാവ് കൃഷ്ണന്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഋഷ്ണയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
5 വര്‍ഷം ചെയ്യാത്ത കുറ്റത്തിന് സൗദി ജയിലില്‍; പുറത്തിറങ്ങിയ നാരായണന്‍കുട്ടിയുടെ ജീവിതം നിങ്ങളറിയണം, സഹായിക്കണം
Keywords: Kasaragod, Kerala, Kanhangad, Train, Missing, Mobile Phone, Switch Off, Cyber cell, Police, Complaint, Investigation, Gulf, Family, Mother and Daughter, Sanja, Arya, Mother and Daughter go missing.
Advertisement: