വിവാഹാനന്തര ചിത്രീകരണത്തിനിടെ യുവാവിനെ സദാചാര പോലീസുകാര്‍ മര്‍ദ്ദിച്ചു
Sep 20, 2012, 19:35 IST
കാഞ്ഞങ്ങാട്: വിവാഹാനന്തരം നവവരന്റെയും വധുവിന്റെയും ഔട്ട്‌ഡോര്‍ ചിത്രീകരണം നടത്തുകയായിരുന്ന യുവാവിനെ സദാചാര പോലീസ് ചമഞ്ഞെത്തിയ സംഘം മര്‍ദ്ദിച്ചു.
മടക്കരയിലെ മുഹമ്മദ് ഷെരീഫിനെ (25) യാണ് ബുധനാഴ്ച വൈകുന്നേരം പടന്നക്കാട് തൂക്കുപാലത്തിന് സമീപത്ത് വെച്ച് വീഡിയോ ചിത്രീകരണം നടത്തുന്നതിനിടെ മര്‍ദ്ദിച്ചത്. മുഹമ്മദ് ഷെരീഫിന്റെ സഹോദരി മിസ്‌രിയയുടെ വിവാഹമായിരുന്നു ബുധനാഴ്ച. മിസ്‌രിയയുടെയും നവവരന്‍ അന്‍വറിന്റെയും ഔട്ട്‌ഡോര്‍ ചിത്രീകരണം നടത്തുകയായിരുന്ന മുഹമ്മദ് ഷെരീഫിനെ ജുനൈദ്, റഷീദ്, ജിത്തു, റിയാസ് എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
സംഭവം സംബന്ധിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സദാചാര പോലീസ് ചമഞ്ഞുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്.

Keywords: Moral Police, Attack, Marriage, Shooting, Youth, Kanhangad, Kasaragod, Arrest.