യുവതിയെ 14 വര്‍ഷം ലൈംഗികമായി പീഡിപ്പിച്ചു
Jul 27, 2012, 16:02 IST
കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ 14 വര്‍ഷക്കാലം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബസ് ഡ്രൈവറെ കോടതി റിമാന്റ് ചെയ്തു. പടന്ന കാന്തിലോട് സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബസ് ഡ്രൈവര്‍ വി രതീഷിനെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്.
ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട യുവതിയെ വിവാഹം ചെയ്യാമെന്ന് വിശ്വസിപ്പിച്ച് രതീഷ് 14 വര്‍ഷത്തോളം പീഡിപ്പിച്ചതായാണ് കേസ്. ഹൃദയ വാള്‍വിന് തകരാറുള്ള യുവതിയെ രണ്ടു തവണ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. ഉദിനൂര്‍ ഗ്രാമീണ ബാങ്കില്‍ നിന്ന് 25,000 രൂപയും പടന്ന വനിതാ ബാങ്കില്‍ നിന്നും 10,000 രൂപയും തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് ബാങ്കില്‍ സ്വര്‍ണ്ണം പണയം വെച്ച് 7,000 രൂപയും യുവതി വായ്പയെടുത്ത് രതീഷിന് നല്‍കി. പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്നും രതീഷ് പിന്‍മാറുമെന്ന് വ്യക്തമായതോടെ യുവതിയും സഹോദരീ ഭര്‍ത്താവും ചന്തേര പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
പോലീസ് സ്റ്റേഷനില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ രതീഷ് യുവതിക്ക് ഏഴ് സെന്റ് സ്ഥലം രജിസ്റ്റര്‍ ചെയ്ത് നല്‍കാമെന്നും ജൂണ്‍ 30നകം വിവാഹം നടത്താമെന്നും ധാരണയായിരുന്നു. തീരുമാനത്തില്‍ നിന്നും യുവാവ് പിന്‍മാറിയതോടെ യുവതി വീണ്ടും പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു.

Keywords: Molestation, Youth, Remanded, Padne, Kanhangad, Kasaragod