പിതാവിന്റെ പീഡനം: പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുക്കാന്‍ പോലീസ് കോഴിക്കോട്ടേക്ക്
Aug 19, 2015, 11:00 IST
നീലേശ്വരം: (www.kasargodvartha.com 19/08/2015) നീലേശ്വരത്ത് പിതാവ് മകളെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുക്കാന്‍ പോലീസ് കോഴിക്കോട്ടേക്ക് പോയി. കോഴിക്കോട് വള്ളിമാട് ഹോസ്റ്റലിലാണ് പെണ്‍കുട്ടി കഴിയുന്നുള്ളത്. മൊഴിയെടുത്ത ശേഷമായിരിക്കും കേസിന്റെ തുടര്‍ നടപടികള്‍.
ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് പോലീസ് കാസര്‍കോട് സിജെഎം കോടതിയില്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹോസ്റ്റലില്‍ കഴിയുന്ന പെണ്‍കുട്ടി ഹോസ്റ്റല്‍ അധികൃതരോട് സംഭവം പുറത്തുപറഞ്ഞതോടെയാണ് പീഡന വിവരം പുറത്തായത്.
ഹോസ്റ്റല്‍ അധികൃതര്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പിതാവിനെ നീലേശ്വരം എസ്.ഐ അറസ്റ്റ് ചെയ്തത്. പ്രതിയെ ഹൊസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്തു. അതേസമയം മകളെ താന്‍ പീഡിപ്പിച്ചിട്ടില്ലെന്നും തന്നോടുള്ള വിരോധം തീര്‍ക്കാന്‍ വേണ്ടി ഭാര്യയും കാമുകനായ യുവാവും ചേര്‍ന്ന് ഗൂഡോലോചന നടത്തി തനിക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്നുമാണ് പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

Related News:
പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന് അറസ്റ്റില്‍
പിതാവ് പീഡിപ്പിച്ചത് ഇരട്ടപെണ്‍കുട്ടികളില്‍ ഒരാളെ; ഭാര്യയുടെ താമസം കാമുകനൊപ്പം

Keywords : Nileshwaram, Kanhangad, Police, Case, Investigation, Molestation, Court, Molestation: Police to record statement of victim.
Advertisement:
Advertisement: