city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ത്ഥിനികള്‍ പീഡിപ്പിക്കപ്പെട്ട സംഭവം; തെളിവെടുപ്പ് നടത്തി

വിദ്യാര്‍ത്ഥിനികള്‍ പീഡിപ്പിക്കപ്പെട്ട സംഭവം; തെളിവെടുപ്പ് നടത്തി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ചാപ്റ്റര്‍ ട്യൂഷന്‍ സെന്ററില്‍ പ്ലസ്ടു-പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിലും, പരപ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം സംബന്ധിച്ചും ഹൊസ്ദുര്‍ഗ് ജുവനൈല്‍ ജസ്റ്റിസ് ഫോറം പ്രതിനിധികള്‍ തെളിവെടുപ്പ് നടത്തി.

ജുവനൈല്‍ ജസ്റ്റിസ് ഫോറത്തിന്റെ കീഴിലുള്ള ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചാപ്റ്റര്‍ ട്യൂഷന്‍ സെന്ററില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളുടെ വീട്ടിലെത്തിയാണ് തെളിവെടുപ്പ് നടത്തിയത്. അതേസമയം പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളില്‍ പലരും ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ വിമുഖത കാണിച്ചു. വീട്ടുകാരും നിസഹകരിക്കുകയായിരുന്നു. ഒമ്പതാം തരം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും ഇതുസംബന്ധിച്ച വിവാദവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരപ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തെളിവെടുപ്പ് നടത്തിയിരുന്നു.

എന്നാല്‍ പെണ്‍കുട്ടിയും വീട്ടുകാരും രേഖാമൂലം പരാതി നല്‍കാന്‍ തയ്യാറാകാതിരിക്കുകയും കേസില്‍ താല്‍പര്യം കാണിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകില്ല. അതേസമയം ഹൊസ്ദുര്‍ഗ് താലൂക്കിലെ എല്ലാ ഭാഗങ്ങളിലും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഏതെങ്കിലും തരത്തിലുള്ള പീഡനത്തിന് ഇരയാകുന്നുണ്ടോ എന്നത് സംബന്ധിച്ച് ജസ്റ്റിസ് ഫോറം വിശദമായ അന്വേഷണം നടത്തി വരുന്നുണ്ട്. ഇങ്ങനെയുള്ള പീഡനങ്ങള്‍   ശ്രദ്ധ­യില്‍­പെ­ട്ടാല്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ ഇത് തടയാനാവശ്യമായ നടപടികള്‍ ജുവനൈല്‍ ജസ്റ്റിസ് ഫോറം സ്വീകരിക്കും.

Keywords: Chapter, Tution centre, Students, Molestation, MBBS student, Parappa, School, Teacher, Justice forum, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia