ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി കീഴടങ്ങി
May 14, 2015, 14:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14/05/2015) ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി കീഴടങ്ങി. നീലേശ്വരം പേരോല്‍ സ്വദേശി മുഹമ്മദ് ഫൈസല്‍ ആണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ കീഴടങ്ങിയത്. ഫൈസലിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് തോയമ്മലിലെ ജില്ലാ ജയിലിലേക്കയച്ചു.
മൂന്ന് കുട്ടികളുടെ മാതാവായ നാസിയയാണ് ഫൈസലിന്റെ ക്രൂരമായ പീഡനത്തിനിരയായത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഇസ്തിരിപ്പെട്ടി കൊണ്ട് ദേഹമാസകലം ചുട്ടുപൊള്ളിച്ചും കൈകാലുകള്‍ തല്ലിയൊടിച്ചുമായിരുന്നു പീഡനം. ഇക്കഴിഞ്ഞ മാര്‍ച്ച് 13 നാണ് സംഭവം പുറംലോകമറിയുന്നത്. ഫൈസലിന്റെ സഹോദരി ഹോമിയോ ഡോക്ടറായ നാദിറയും മാതാവ് ഫാത്വിമയും ഈ കേസില്‍ പ്രതിയാണ്. മൂവരും ചേര്‍ന്നാണ് നാസിയയെ ക്രൂര പീഡനത്തിനിരയാക്കിയത്.
സംഭവത്തിന് ശേഷം ഫൈസലും നാദിറയും ഒളിവില്‍ പോയിരുന്നു. ഇതിനിടെ ബുധനാഴ്ച വൈകിട്ട് ഫൈസല്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. അതേസമയം കേസന്വേഷണത്തില്‍ പോലീസ് അനാസ്ഥ കാണിച്ചുവെന്ന പരാതിയില്‍ ഇതേ കുറിച്ച് അന്വേഷിക്കാന്‍ കോഴിക്കോട് ക്രൈംബ്രാഞ്ചിന് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്
Keywords : Kasaragod, Kanhangad, Wife, Husband, Police, Investigation, Kerala, Court, Faizal, Naziya.
Advertisement: