യുവതിയെ 4 വര്‍ഷം മുമ്പ് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
Apr 4, 2012, 14:00 IST
കാഞ്ഞങ്ങാട്: നാല് വര്‍ഷം മുമ്പ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ കോടതി റിമാന്റ് ചെയ്തു. രാജപുരം എള്ള് കൊച്ചിയിലെ ബാലകൃഷ്ണനെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്.
പാണത്തൂര്‍ പാറക്കടവ് സ്വദേശിനിയായ യുവതിയുടെ പരാതി പ്രകാരമാണ് ബാലകൃഷ്ണനെതിരെ പോലീസ് കേസെടുത്തത്. നാല് വര്‍ഷം മുമ്പ് പാറക്കടവ് യുവതിക്ക് 18 വയസ്സുള്ളപ്പോള്‍ ബാലകൃഷ്ണന്‍ വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് യുവതിയെ ബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. ഗര്‍ഭിണിയായ യുവതി പിന്നീട് ഒരു കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തു. ഇതോടെ യുവതിയെ ബാലകൃഷ്ണന്‍ കൈയ്യൊഴിയുകയായിരുന്നു. ബാലകൃഷ്ണന്‍ തന്നെ വിവാഹം ചെയ്യാനോ സംരക്ഷിക്കാനോ തയ്യാറാകില്ലെന്ന് ബോധ്യപ്പെട്ട യുവതി പിന്നീട് രാജപുരം പോലീസില്‍ പരാതി നല്‍കുകയാണുണ്ടായത്. കഴിഞ്ഞ ദിവസമാണ് ബാലകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

Keywords: kasaragod, Kerala, Kanhangad, Molestation, case, Arrest,