15 കാരിയെ പീഡിപ്പിച്ച കേസ്; പിതാവും മകനും ജാമ്യം
Apr 23, 2012, 16:17 IST
കാഞ്ഞങ്ങാട്: ചെറുവത്തൂര്‍ മയ്യിച്ചയിലെ ദത്ത് പുത്രിയായ 15 കാരിയെ ഒരു വര്‍ഷക്കാലത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ റിമാന്റില്‍ കഴിയുകയായിരുന്ന പിതാവിനും മകനും കോടതി ജാമ്യം അനുവദിച്ചു.
മയ്യിച്ചയിലെ ഗംഗാധരന്‍ (52), മകന്‍ സുജേഷ് (25), എന്നിവര്‍ക്കാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (1) കോടതി ജാമ്യം അനുവദിച്ചത്. ഈ കേസിലെ മൂന്നാംപ്രതിയായ ശ്രീകാന്ത് (24) റിമാന്റിലാണ്. ഒരു വര്‍ഷം മുമ്പും അതിനു ശേഷവുമുള്ള ദിവസങ്ങളില്‍ ഗംഗാധരനും മറ്റ് ദിവസങ്ങളില്‍ മകന്‍ സുജേഷും സുഹൃത്ത് ശ്രീകാന്തും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീ സ് ഗംഗാധരനെയും സുജേഷിനെയുമാണ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് ശ്രീകാന്തിനെ പോലീസ് പിടികൂടുകയായിരുന്നു.

Keywords: Kasaragod, Kanhangad, Rape, Case, Adopted.