ആദിവാസി യുവതിയെ പീഡിപ്പിച്ച തമിഴ്‌നാട് സ്വദേശി കീഴടങ്ങി
Sep 14, 2012, 17:34 IST
കാഞ്ഞങ്ങാട്: ആദിവാസി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ തമിഴ്‌നാട് സ്വദേശി കോടതിയില്‍ കീഴടങ്ങി. തമിഴ്‌നാട് കന്യാകുമാരിയിലെ വില്ലംകോട് നെല്ലിക്ക വില്ലയിലെ വാര്‍പ്പ് തൊഴിലാളി ചാര്‍ളി(46)യാണ് വ്യാഴാഴ്ച ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കീഴടങ്ങിയത്.
ചാര്‍ളിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ചിറ്റാരിക്കാല്‍ അറക്കത്തട്ട് സ്വദേശിനിയും 30 കാരിയുമായ ആദിവാസി യുവതി 2011 ഏപ്രില്‍ നാലിന് വെസ്റ്റ് എളേരി പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്റെ നിര്‍ദേശ പ്രകാരം ചാര്‍ളിക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. 1995 ആഗസ്തിലാണ് കേസിനാസ്പദമായ സംഭവം. ചിറ്റാരിക്കാല്‍ പുളിയില്‍ ഒരു കെട്ടിടത്തിന്റെ ജോലി യുവതിയും ചാര്‍ളിയും ചെയ്തിരുന്നു.
ഉച്ചവരെ ജോലി ചെയ്ത ശേഷം ഭക്ഷണം കഴിച്ച് കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള സ്റ്റോര്‍ റൂമില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയെ ചാര്‍ളി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇക്കാര്യം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ചാര്‍ളി ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്.
പിന്നീട് ഗര്‍ഭിണിയായ യുവതി എത്രയും വേഗം തന്നെ വിവാഹം കഴിക്കണമെന്ന് ചാര്‍ളിയോടാവശ്യപ്പെട്ടുവെങ്കിലും ഗര്‍ഭഛിദ്രം നടത്തുന്നതോടെ എല്ലാ പ്രശ്‌നവും തീരുമെന്നാണ് മറുപടി നല്‍കിയത്. യുവതി ഗര്‍ഭിണിയായി നാലു മാസം കഴിഞ്ഞതോടെ ചാര്‍ളി നാട്ടില്‍ നിന്നും മുങ്ങുകയും ചെയ്തു. 1996 ജൂണ്‍ ഒന്നിന് പയ്യന്നൂര്‍ ഗവ. ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.

Keywords: Adivasi, Molestation, Tamilnadu native, Surrender, Kanhangad, Kasaragod