പീഡനം : ക്ഷേത്ര പൂജാരിയുടെ ജാമ്യാപേക്ഷ തള്ളി
Apr 10, 2012, 16:19 IST
Janardhana Poojary |
ചെമ്മനാട് പരവനടുക്കത്തെ തായത്തൊടി ജനാര്‍ദ്ദന പൂജാരി(48) നല്‍കിയ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ചൗക്കി അപ്പിച്ചിയടുക്കത്തെ 35 കാരിയുടെ പരാതി പ്രകാരമാണ് ജനാര്‍ദ്ദന പൂജാരിക്കെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം ബേക്കല്‍ പോലീസ് കേസെടുത്തിരുന്നത്. 1998 ജൂണ്‍ ആറിനാണ് വിവാഹ വാഗ്ദാനം ചെയ്ത് ചൗക്കി യുവതിക്ക് പൂജാരി മോതിരമണിയച്ചത്.
ജൂണ്‍ 16ന് കോളിയടുക്കത്തെ ബന്ധുവിന്റെ വീട്ടില്‍ വെച്ച് പൂജാരി യുവതിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കി. ഓരോ കാരണങ്ങള്‍ പറഞ്ഞ് വിവാഹം നീട്ടിക്കൊണ്ടുപോയ പൂജാരി കൊല്ലൂര്‍, മൂകാംബിക, ഉഡുപ്പി, സുബ്രഹ്മണ്യം എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലേക്ക് ചൗക്കി യുവതിയെ ദര്‍ശനത്തിനായി കൊണ്ടുപോകുകയും ക്ഷേത്ര പരിസരങ്ങളിലെ ലോഡ്ജുകളില്‍ താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂജാരി യുവതിയെ വിവാഹം ചെയ്യാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല മറ്റൊരു യുവതിയെ വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പൂജാരിക്കെതിരെ ചൗക്കി യുവതി കോടതിയില്‍ ഹരജി നല്‍കിയത്. പൂജാരി കഴിഞ്ഞ ദിവസാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്(രണ്ട്) കോടതിയില്‍ കീഴടങ്ങിയത്.
Keywords: Kasaragod, Kanhangad, Molestation, Court