പിഗ്മി കലക്ഷന്‍ ഏജന്റായ 40 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം
Jul 25, 2012, 17:16 IST
കാഞ്ഞങ്ങാട്: പിഗ്മി കലക്ഷന്‍ ഏജന്റായ 40 കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിത്താരി പൊയ്യക്കരയിലെ സുനില്‍കുമാറിനെയാണ് ഹൊസ്ദുര്‍ഗ് പോലീസ് പിടികൂടിയത്.
മോട്ടോര്‍ തൊഴിലാളി സൊസൈറ്റിയിലെ പിഗ്മി കലക്ഷന്‍ ഏജന്റായ അജാനൂര്‍ ഇട്ടമ്മല്‍ സ്വദേശിനിയുടെ പരാതി പ്രകാരമാണ് സുനില്‍കുമാറിനെതിരെ പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച വൈകുന്നേരം യുവതിയുടെ വീട്ടിലെത്തിയ സുനില്‍കുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
Keywords: House-wife, Molestation-attempt, Kanhangad, Kasaragod, Chithari, Kasaragod