ചികിത്സ വാഗ്ദാനം ചെയ്ത് പീഢനം; കേസ് ഫയലുകള്‍ ജില്ലാ കോടതി യിലേക്ക്
Sep 7, 2012, 17:27 IST
കാഞ്ഞങ്ങാട്: ചികിത്സ വാഗ്ദാനം ചെയ്ത് ബുദ്ധിമാന്ദ്യമുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിന്റെ ഫയലുകള്‍ ഹൊസ്ദുര്‍ഗ് കോടതി വിചാരണക്കായി ജില്ലാ സെഷന്‍സ് കോടതിക്ക് കൈമാറി.
തളിപ്പറമ്പ് കുറുമാത്തൂരിലെ നെടുമുണ്ടയില്‍ ജോയി(45) പ്രതിയായ കേസിന്റെ ഫയലുകളാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി വിചാരണയ്ക്കായി ജില്ലാ കോടതിക്ക് കൈമാറിയത്. മാലോം പുല്ലൊടിയിലെ 26 കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് ജോയിക്കെതിരെ പോലീസ് കേസെടുത്തിരുന്നത്.
2012 ജൂണ്‍ അഞ്ചിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. മാലോം ഇടക്കാനം തുണ്ടത്തില്‍ ഔസേപ്പച്ചന്‍ എന്നയാളുടെ റബ്ബര്‍ തോട്ടം നോക്കി നടത്തുന്ന ജോയി പുല്ലൊടിയിലെ യുവതിയുടെ വീടിന് സമീപത്ത് കൂടിയാണ് നടന്ന് പോകാറുള്ളത്. ഇടയ്ക്കിടെ ജോയി യുവതിയുടെ വീട്ടില്‍ കയറാറുണ്ട്.
ജൂണ്‍ അഞ്ചിന് രാത്രി ഒന്‍പത് മണിയോടെ യുവതിയുടെ വീട്ടിലെത്തിയ ജോയി യുവതിയുടെ മാതാവിനോട് മകളുടെ അസുഖം ഭേദമാക്കാന്‍ ചികിത്സയിലൂടെ സാധിക്കുമെന്നും ഇതിന് വേണ്ട സഹായം നല്‍കാമെന്നും അറിയിച്ചു. രാത്രി തന്റെ താമസ സ്ഥലത്തേക്ക് യുവതിയെ കൊണ്ട് പോകുകയാണെന്നും പിറ്റേ ദിവസം രാവിലെ യുവതിയെയും കൊണ്ട് താന്‍ ആശുപത്രിയിലേക്ക് പോകാമെന്നും വീട്ടമ്മയെ ജോയി ധരിപ്പിച്ചു. ബുദ്ധിമാന്ദ്യവും സംസാര ശേഷിക്കുറവുമുള്ള യുവതിയുടെ അസുഖം ചികിത്സിച്ച് ഭേദമാക്കാന്‍ ജോയി സഹായിക്കുമെന്ന് വിശ്വസിച്ച വീട്ടമ്മ മകളെ ജോയിക്കൊപ്പം അയക്കുകയായിരുന്നു.
എന്നാല്‍ രാത്രി ജോയി തനിച്ച് താമസിക്കുന്ന വീട്ടില്‍ എത്തിയ യുവതിയെ ജോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. യുവതിയെ അന്വേഷിച്ച് പിറ്റേ ദിവസം രാവിലെ മാതാവ് ജോയിയുടെ വീട്ടിലെത്തി. എന്നാല്‍ ജോയി അവിടെയുണ്ടായിരുന്നില്ല. തന്നെ ജോയി പീഡിപ്പിച്ചുവെന്നും ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നും യുവതി കരഞ്ഞ് കൊണ്ട് മാതാവിനെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് യുവതിയുടെ മാതാവിന്റെ പരാതി പ്രകാരമാണ് ജോയിക്കെതിരെ പോലീസ് കേസെടുത്തത്. പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയും രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്യുകയുമായിരുന്നു. ഈ കേസില്‍ പോലീസ് അന്വേഷണം നടത്തിയ ശേഷം ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയാണുണ്ടായത്.

Keywords: Molestation, Case faile, Handover, Police, District court, Kanhangad, Kasaragod