ട്യൂഷന്‍ സെന്ററിലെ പീഢനം: സ്ഥലമാറ്റം ആവശ്യപ്പെട്ട് കുറുപ്പിന്റെ കത്ത്
Sep 6, 2012, 23:32 IST
Rajendrakurup |
ലൈംഗിക പീഢനക്കേസില്‍ ജയിലിലടക്കപ്പെട്ട ബല്ലാകടപ്പുറത്തെ മുഹമ്മദ് അഷ്കറിന് ക്ലീന്‍ ചീട്ട് നല്‍കിയ കത്തില്‍ അഷ്കറിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് കുറുപ്പ് വെളിപ്പെടുത്തി. കാഞ്ഞങ്ങാട്ടെ ഒരു ബസുടമയുടെ സമ്മര്‍ദത്തിന് വഴങ്ങി ഹൊസ്ദുര്‍ഗ് സിഐ കെ വി വേണുഗോപാല്‍ അഷ്കറിനെതിരെ കള്ളക്കേസെടുത്ത് ലോക്കപ്പിലിട്ട് പീഢിപ്പിക്കുകയായിരുന്നുവെന്നും കുറുപ്പ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഷ്കര്‍ തനിക്ക് മകനെപ്പോലെയാണെന്ന് പറയുന്ന കുറുപ്പ് അഷ്കറിന് ട്യൂഷന്‍ സെന്റര്‍ തുടങ്ങാന്‍ സാമ്പത്തികമായി സഹായിച്ചതായും സമ്മതിക്കുന്നു.
Ashkar |
ലൈംഗിക പീഢനസംഭവം പുറത്തുവരികയും അഷ്കറിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്ത ഉടന്‍ പെരിയയിലെ ഇലക്ട്രിസിറ്റി ഓഫീസില്‍ നിന്നും തടിതപ്പിയ കുറുപ്പ് ഈ കേസില്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കണക്കാക്കി കേരള ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. സ്ഥലംമാറ്റം ലഭിക്കുന്നതിന് വേണ്ടിയാണ് കുറുപ്പ് കെഎസ്ഇബി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് രജിസ്‌ട്രേഡ് കത്ത് അയച്ചതെങ്കിലും ഈ കത്ത് പരിഗണിക്കാനിടയില്ല. സ്ഥലംമാറ്റത്തിന് അപേക്ഷ നല്‍കേണ്ടത് താന്‍ ജോലി ചെയ്യുന്ന ഓഫീസിലെ അസി.എഞ്ചിനീയര്‍ വഴിയാകണമെന്നാണ് ചട്ടം. എന്നാല്‍ അതിന് വിരുദ്ധമായാണ് കുറുപ്പ് നേരിട്ട് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് കത്തയച്ചത്.
Keywords: Rajendrakurup, Azhar, Tution centre, Students, Molestation, Kanhangad, Kasaragod