6 വയസുകാരിയെ മാനഭംഗപ്പെടുത്തിയ യുവാവിന് 5 വര്‍ഷം കഠിന തടവും പിഴയും
Apr 18, 2015, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 18/04/2015) ആറു വയസുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ യുവാവിനെ ജില്ലാ കോടതി അഞ്ചു വര്‍ഷം കഠിന തടവിനും 1000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. ബേളൂര്‍ നായ്ക്കയത്തെ എന്‍.കെ കൃഷ്ണന്‍ എന്ന കിട്ടനെ (40)യാണ് ജില്ലാ സെഷന്‍സ് ജഡ്ജി എന്‍ ജെ ശക്തിധരന്‍ ശിക്ഷിച്ചത്.
2013 നവംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം നാല് മണിയോടെ സ്‌കൂള്‍ വീട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് ആളില്ലാത്ത വീടിന്റെ പിറകില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. അമ്പലത്തറ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് ആക്ട് 10-ാം വകുപ്പനുസരിച്ചാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. 2014 ഡിസംബര്‍ 31നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.
പീഡനത്തിനിരയായ പെണ്‍കുട്ടി ഉള്‍പെടെ 10 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡര്‍ അഡ്വ. സി ഷുക്കൂര്‍ ഹാജരായി.

Keywords : Court, Accuse, Molestation, Police, Case, School, Child, Kasaragod, Kanhangad, NK Krishnan.