ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ച വെച്ച സംഭവം; ഭര്‍ത്താവിന്റെ മൊഴി വാട്‌സ്ആപ്പില്‍ പടരുന്നു
Jul 30, 2015, 13:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30/07/2015) ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ച വെച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ മൊഴി വാട്‌സ്ആപ്പില്‍ പടരുന്നു. കേസില്‍ യുവതിയുടെ ഭര്‍ത്താവ് കല്ലൂരാവി പട്ടാക്കലിലെ കൂലിത്തൊഴിലാളി ജുനൈദും ഓട്ടോ ഡ്രൈവര്‍മാരായ ഒഴിഞ്ഞ വളപ്പിലെ നാസര്‍, കുറുന്തൂരിലെ അജിത് എന്നിവര്‍ അറസ്റ്റിലായിരുന്നു. അറസ്റ്റിലാകുന്നതിന് മുമ്പ് നാട്ടുകാരായ ചില യുവാക്കള്‍ക്ക് മുമ്പാകെ ജുനൈദ് നടത്തിയ കുറ്റസമ്മത മൊഴിയാണ് വാട്‌സ്ആപ്പ് ഉള്‍പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ പടരുന്നത്.
ജുനൈദിനെ പോലീസ് പിടികൂടുന്നതിന് തൊട്ടുമുമ്പ് നാട്ടുകാരായ നാല് യുവാക്കള്‍ ചേര്‍ന്ന് ജുനൈദില്‍ നിന്ന് ഇതു സംബന്ധിച്ചുള്ള വിവരം ശേഖരിക്കുകയും റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയുമായിരുന്നു. ഇതാണ് ഇപ്പോള്‍ പടര്‍ന്നു കൊണ്ടിരിക്കുന്നത്. ഈ കേസില്‍ പോലീസ് കള്ളക്കളി നടത്തുമെന്ന് കരുതിയാണ് യുവാക്കള്‍ ഭര്‍ത്താവിന്റെ മൊഴി രേഖപ്പെടുത്തിയത്.
പരിശുദ്ധ റമദാന്‍ മാസത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് സന്ധ്യ കഴിഞ്ഞ് പ്രതികളിലൊരാളുടെ ഓട്ടോറിക്ഷയില്‍ ഭാര്യയേയും കൂട്ടി കാഞ്ഞങ്ങാട്ട് നിന്ന് പടന്നക്കാട് വഴി കുറുന്തൂരിലേക്ക് വന്നുവെന്നും കുറുന്തൂര്‍ പാലത്തിനടുത്ത് വെച്ച് സുഹൃത്തായ അജിത് തന്നെ പാലത്തിന് സമീപം തള്ളിയിട്ട് ഭാര്യയേയും കൊണ്ട് തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് പോയെന്നുമാണ് ജുനൈദിന്റെ മൊഴി. എന്നാല്‍ ഭാര്യയെ കടത്തിക്കൊണ്ടുപോയ സുഹൃത്തിനെതിരെ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന യുവാക്കളുടെ ചോദ്യത്തോട് ജുനൈദ് മൗനം പാലിക്കുകയായിരുന്നു.
ഗര്‍ഭിണിയായ ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ച വെച്ച ശേഷം ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വം നിഷേധിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തതോടെയാണ് കൊളവയല്‍ സ്വദേശിനിയായ യുവതി പോലീസില്‍ പരാതി നല്‍കിയത്. പോലീസ് ചോദ്യം ചെയ്യലിനിടെ പരാതിക്കാരിയായ യുവതിക്ക് രക്ത സമ്മര്‍ദ്ദം കൂടുകയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. യുവതി ഇപ്പോള്‍ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്ന് തന്നെ പ്രതികളെ പിടികൂടിയിരുന്നു. കേസില്‍ പ്രതികള്‍ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. കേസിന്റെ അന്വേഷണത്തില്‍ പോലീസ് തീര്‍ത്തും അലംഭാവം കാണിക്കുകയാണെന്നും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനോ അന്വേഷണം ഊര്‍ജിതപ്പെടുത്താനോ തയ്യാറായിട്ടില്ലെന്നും യുവതിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു. പോലീസിലെ ചിലര്‍ യുവതിയേയും യുവതിയുടെ ബന്ധുക്കളേയും ചോദ്യം ചെയ്യലിന്റെ മറവില്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.
Keywords: Kasaragod, Kerala, Kanhangad, Social networks, Youth, Threat, Complaint, Arrest, Police, Molest case: accuse's statement share in Social media.
Advertisement: