മീന്‍ വേണോ, മീന്‍... മൊയ്തു താണ്ടുന്നത് ദിവസം 50 കിലോ മീറ്റര്‍
Aug 5, 2014, 17:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.08.2014) 40-ാം വയസിലും യൗവ്വനത്തിന്റെ ചുറുചുറുക്കിലാണ് ചുള്ളിക്കരയിലെ മത്സ്യവില്‍പ്പനക്കാരന്‍ മൊയ്തു. ദിവസവും 50 കിലോമീറ്ററിലധികം ദൂരം താണ്ടിയാണ് മൊയ്തുവിന്റെ മത്സ്യ വില്‍പന. സൈക്കിളിലോ മറ്റ് വാഹനങ്ങളിലോ അല്ല, കാല്‍നടയായാണ് യാത്ര.
50 കിലോയിലധികം മത്സ്യം തലയില്‍ ചുമന്നാണ് ഇത്രയും ദൂരം താണ്ടുന്നത്. പുലര്‍ച്ചെ 4.30ന് തുടങ്ങും മൊയ്തുവിന്റെ ഒരു ദിവസം. ചുള്ളിക്കരയില്‍ നിന്ന് ഓട്ടോ പിടിച്ച് കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റില്‍ അഞ്ച് മണിക്ക് മുമ്പെത്തി മത്സ്യം വാങ്ങും.
മത്തി, അയല, ചെറുമത്സ്യങ്ങള്‍ എന്നിവയാണ് പ്രധാനമായും വാങ്ങുക. വിലക്കുറവുള്ള സീസണില്‍ ചെമ്മീന്‍ വാങ്ങും. അലുമിനിയം പാത്രത്തില്‍ നിറച്ച മത്സ്യങ്ങളുമായി ഇരിയയില്‍ നിന്നാണ് വീടുകളിലേക്കുള്ള യാത്ര തുടങ്ങുക. ഒടയംചാല്‍, കായലടുക്കം, പോര്‍ക്കളം, എളാടി, ഏഴാംമൈല്‍, കുഞ്ഞിക്കൊച്ചി, പാടിയേര, കുറ്റിയോട്ട് എന്നീ പ്രദേശങ്ങളിലെ വീടുകള്‍ താണ്ടിയാണ് യാത്ര.
25-ാമത്തെ വയസില്‍ മൊയ്തു തുടങ്ങിയ മത്സ്യവില്‍പ്പന 40-ാമത്തെ വയസിലും തുടരുന്നു. മോട്ടോര്‍ ഘടിപ്പിച്ച ഒരു ഇരുചക്രവാഹനമുണ്ടായാല്‍ തലയില്‍ നിന്ന് ഈ ഭാരം ഒഴിവാക്കാമായിരുന്നുവെന്ന പ്രതീക്ഷയാണ് മൊയ്തുവിനുള്ളത്.
എന്നാല്‍ ഇത്രയും കാലം അധ്വാനിച്ചിട്ട് പോലും ഒരു ദിവസം കയ്യിലെത്തുന്നത് 500 രൂപയില്‍ താഴെമാത്രം വരുമാനമാണ്. ഭാര്യ സല്‍മ്മയ്ക്കും മക്കളായ മന്‍സൂറയ്ക്കും മസ്‌കൂറയ്ക്കുമൊപ്പം ചുള്ളിക്കരയിലാണ് താമസം.

Keywords : Kasaragod, Fishermen, Kerala, Kanhangad, Moidu, Natives, Cycle, Foot, 50 KM.