എം.ഒ. വര്‍ഗീസിന്റെ 'കാണിയുടെ കാണാകാഴ്ച' പുസ്തക പ്രകാശനം 25ന്
May 20, 2013, 23:35 IST
കാഞ്ഞങ്ങാട്: എം.ഒ.വര്‍ഗീസിന്റെ 'കാണിയുടെ കാണാകാഴ്ച' പുസ്തക പ്രകാശനം 25ന് മൂന്നു മണിക്ക് കാഞ്ഞങ്ങാട് ഐ.എം.എ ഹാളില്‍ നടക്കും. പുസ്തക പ്രകാശനം ഇ.പി. ജയരാജന്‍ എം.എല്‍.എ നിര്‍വഹിക്കും.
സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. ഇ.പി. രാജഗോപാലന്‍ പുസ്തക പരിചയം നടത്തും. എ.കെ. നാരായണന്‍, അഡ്വ. കെ. പുരുഷോത്തമന്‍, എം. സുരേന്ദ്രന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഹരീഷ് ബി. നമ്പ്യാര്‍, എം. അനന്തന്‍ നമ്പ്യാര്‍, അഡ്വ. പി. അപ്പുക്കുട്ടന്‍, എം. പൊക്ലന്‍, പി.വി. കെ. പനയാല്‍, എ.വി. അനില്‍കുമാര്‍, വാസു ചോറോട്, പ്രൊഫ. കെ.പി. ജയരാജന്‍, ഇ. പത്മാവതി, കെ. മണികണ്ഠന്‍, സുമേഷ്(ഇന്‍സൈറ്റ് പബ്ലിക്കേഷന്‍, കോഴിക്കോട്) എന്നിവര്‍ ആശംസാ പ്രസംഗം നടത്തും.
ജയചന്ദ്രന്‍ കുട്ടമത്ത് സ്വാഗതവും, ടി.കെ. നാരായണന്‍ നന്ദിയും പറയും. എം.ഒ. വര്‍ഗീസ് മറുപടി പ്രസംഗം നടത്തും.
Keywords: M.O.Vargheese, Kaniyude Kanakazhcha, Book release, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News