തട്ടിക്കൊണ്ടുപോയ യുവാവിനെ നാട്ടിലെത്തിച്ചു; കോടതി സ്വന്തം ഇഷ്ടത്തിനു വിട്ടു
Aug 12, 2013, 11:25 IST
കാസര്‍കോട്: ആഗസ്ത് ഏഴിന് കാണാതാവുകയും അന്വേഷണം നടത്തിവരുന്നതിനിടയില്‍ എറണാകുളത്ത് കണ്ടെത്തുകയും ചെയ്ത കാറഡുക്ക കൊട്ടംകുഴി സ്വദേശിയായ യുവാവിനെ പോലീസും സുഹൃത്തുക്കളും ചേര്‍ന്ന് കാസര്‍കോട്ടെത്തിച്ചു. തുടര്‍ന്ന് കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കിയ യുവാവിനെ സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചു. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ ഒരു കടയില്‍ ജീവനക്കാരനായ കൊട്ടംകുഴിയിലെ മുഹമ്മദ് ഷബീറിനെ 23 നാണ് നാട്ടിലെത്തിച്ചത്.
കൊട്ടംകുഴിയിലെ ശങ്കരന്റെ മകനായ ഹരീഷാണ് നാലുമാസം മുമ്പ് മതംമാറി മുഹമ്മദ് ഷബീര്‍ എന്ന പേര് സ്വീകരിച്ചത്. അതിനുശേഷം അണങ്കൂരില്‍ താമസിച്ചാണ് കടയില്‍ ജോലിക്ക് പോയിരുന്നത്. ആഗസ്ത് ഏഴിന് ഉച്ചയ്ക്ക് ഒരുമണിയോടെ കടയില്‍ നിന്നിറങ്ങിയ ഷബീറിനെ പിന്നീട് കാണാതാവുകയായിരുന്നു. കൂടെ ജോലിചെയ്യുന്ന ഹിദായത്ത് നഗറിലെ കെ.ഹസൈനാറിന്റെ ബൈക്കിലാണ് ഷബീര്‍ പോയത്.
തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ഹസൈനാര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയും ചെയ്യുന്നതിനിടയിലാണ് എറണാകുളം നോര്‍ത്തില്‍ യുവാവിനെ കണ്ടെത്തിയ വിവരം കാസര്‍കോട് പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഷബീറിന്റെ ഏതാനും സുഹൃത്തുക്കളും അവിടെയെത്തി കൂട്ടിക്കൊണ്ടുവരികയായിരുന്നു.
കാണാതായ ദിവസം താന്‍ മാതാവിനെ കാണാന്‍ വീട്ടില്‍ പോയതായിരുന്നുവെന്നും സംഭവമറിഞ്ഞ് മുന്‍ പരിചയമില്ലാത്ത നാലുപേര്‍ തന്നെ കാറില്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നുമാണ് തിരോധാനത്തെ സംബന്ധിച്ച് ഷബീര്‍ പോലീസിനോട് പറഞ്ഞത്. ആദ്യം തന്നെ കാഞ്ഞങ്ങാടിനടുത്ത ഒരു കാട്ടിനുള്ളിലെ കെട്ടിടത്തിലേക്കാണ് കൊണ്ടുപോയതെന്നും അവിടെ വെച്ച് മതം മാറ്റത്തെ കുറിച്ച് ചോദിക്കുകയും മര്‍ദിക്കുകയും ചെയ്തു. അവിടെ ഒരു ദിവസം മുഴുവന്‍ പാര്‍പ്പിക്കുകയും ചെയ്തു.
പിറ്റേന്ന് കണ്ണുകെട്ടിയതിനുശേഷം മറ്റൊരു വാഹനത്തില്‍ കയറ്റി എങ്ങോട്ടോ കൊണ്ടുപോയി. യാത്രയ്ക്കിടയില്‍ ഭക്ഷണം വേണമെന്ന് പറഞ്ഞപ്പോള്‍ കണ്ണിന്റെ കെട്ടഴിച്ച് ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. അപ്പോഴാണ് താന്‍ എറണാകുളത്താണെന്ന കാര്യം മനസിലായത്. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം താന്‍ തട്ടിക്കൊണ്ടു പോയവരുടെ കണ്ണുവെട്ടിച്ച് എറണാകുളം നോര്‍ത്തിലെ ഒരു മുസ്ലീം പള്ളിയില്‍ അഭയം പ്രാപിക്കുകയായിരുന്നുവെന്നുമാണ് ഷബീര്‍ പറയുന്നത്.
Related News:
കാണാതായ മതംമാറിയ യുവാവ് എറണാകുളത്ത്
നാലു മാസം മുമ്പ് മതം മാറിയ യുവാവിനെ കാണാതായതായി പരാതി
Also Read:
സെക്രട്ടേറിയേറ്റ് ഉപരോധം ആരംഭിച്ചു; തലസ്ഥാന നഗരി സ്തംഭിച്ചു

Keywords: Kasaragod, Youth, Kidnap, Ernakulam, Kanhangad, Busstand, Missing, Police, Hotel, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.