പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും സംശയ സാഹചര്യത്തില്‍ പിടികൂടി
Sep 3, 2012, 20:09 IST
കാഞ്ഞങ്ങാട്: മടിക്കൈ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെയും ബങ്കളം സ്വദേശിയായ കെട്ടിട നിര്‍മാണ തൊഴിലാളിയെയും സംശയ സാഹചര്യത്തില്‍ നാട്ടുകാര്‍ തിങ്കളാഴ്ച പുലര്‍ച്ചെ പിടികൂടി.
മടിക്കൈ സ്‌കൂളിന്റെ വാട്ടര്‍ ടാങ്കിനടുത്ത് വെച്ചാണ് ഇരുവരും നാട്ടുകാരുടെ പിടിയിലായത്. പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ ഞായറാഴ്ച രാത്രി മുതല്‍ കാണാനില്ലായിരുന്നു.
വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ വ്യാപിപ്പിച്ചതിനെതുടര്‍ന്നാണ് പെണ്‍കുട്ടിയെയും യുവാവിനെയും നാട്ടുകാര്‍ കൈയ്യോടെ പിടികൂടിയത്. ഒടുവില്‍ പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇരുവരും പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന ഉറപ്പ് ലഭിച്ച ശേഷമാണ് നാട്ടുകാര്‍ യുവാവിനെ പോലീസിന് കൈമാറിയത്.

Keywords: Love, Plus one, Student, Youth, Custody, Kanhangad, Kasaragod.