city-gold-ad-for-blogger
Aster MIMS 10/10/2023

കാണാതായ 10-ാം തരം വിദ്യാര്‍ത്ഥി പൂഴിയെടുത്ത വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം

കാഞ്ഞങ്ങാട്: (www.kasargodvartha.com 15.11.2014) കാണാതായ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ പൂഴിയെടുത്ത വെള്ളക്കെട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്ന് സംശയിക്കുന്നു. ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയും ഹൊസ്ദുര്‍ഗ് കടപ്പുറത്തെ മത്സ്യത്തൊഴിലാളി സുരേഷ്-മിനി ദമ്പതികളുടെ മകനുമായ അഭിലാഷിനെ (15) യാണ് കാഞ്ഞങ്ങാട് നിത്യാനന്ദ പോളി ടെക്‌നിക്കിന് സമീപത്തെ പൂഴിയെടുത്ത വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകിട്ട് അഭിലാഷിനെ കാണാതായിരുന്നു. നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തുന്നതിനിടയില്‍ ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകള്‍ സ്ഥലത്ത് തടിച്ചു കൂടിയിരിക്കുകയാണ്. മരണം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസും നാട്ടുകാരും. മൃതദേഹം വിദഗ്ധ പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കാണാതായ 10-ാം തരം വിദ്യാര്‍ത്ഥി പൂഴിയെടുത്ത വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം

കാണാതായ 10-ാം തരം വിദ്യാര്‍ത്ഥി പൂഴിയെടുത്ത വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia