ഒളിച്ചോടിയ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയേയും യുവാവിനെയും കണ്ടെത്താനായില്ല
Feb 29, 2012, 16:05 IST
Athira S Nair |
കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ ഹോസ്റ്റലില്‍ താമസിച്ച് നേഴ്‌സിംഗ് എക്‌സറേ വിഭാഗത്തില്‍ പഠനം നടത്തുകയായിരുന്ന പത്തനംതിട്ട സ്വദേശിനിയായ ആതിര ആര്‍ നായറാണ് പൂച്ചക്കാട്ട് സ്വദേശി സൈഫിദ്ദീനോടൊപ്പം ഫെബ്രുവരി22ന് രാവിലെ സ്ഥലം വിട്ടത്.
ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. സൈഫുദ്ദീന്‍ ആതിര പഠിക്കുന്ന നേഴ്‌സിംഗ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ഇടയ്ക്കിടെ വരാറുണ്ടെന്നും ഇതിനിടയില്‍ ആതിരയും യുവാവും പ്രണയത്തിലാവുകയുമായിരുന്നു. 22ന് രാവിലെ ആതിരയും ഇരട്ട സഹോദരിയായ ഇതേ ആശുപത്രിയിലെ ഹോസ്റ്റലില്‍ താമസിച്ച് ആര്യ ഫാര്‍മസി കോഴ്‌സിന് പഠിക്കുന്ന ആര്യയും നാട്ടില്‍ നിന്ന് 22ന് രാവിലെ 6 മണിയോടെയാണ് കാഞ്ഞങ്ങാട്ടേക്ക് മടങ്ങിയെത്തിയത്. രാവിലെ കാഞ്ഞങ്ങാട്ട് ബസിറങ്ങിയ ശേഷം ആര്യ വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതിനിടെ ഒന്നും പറയാതെ ഒരു ഓട്ടോറിക്ഷയില്‍ കയറി പോകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി സൈഫുദ്ദീനോടൊപ്പം മുങ്ങിയതായി വ്യക്തമായത്. സൈഫുദ്ദീനോടൊപ്പം ആര്യ നാടുവിട്ടതാണെന്ന് സഹോദരി ആതിരയുടെ പരാതിയനുസരിച്ച് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ് ഐ സുരേന്ദ്രനാണ് അന്വേഷണ ചുമതല. എഎസ്‌ഐ ബാലകൃഷ്ണനും സംഘവും സൈഫുദ്ദീന്റെ പൂച്ചക്കാട്ടെ വീട്ടില്‍ കഴിഞ്ഞ ദിവസം ചെന്നിരുന്നു. എന്നാല്‍ യുവാവിനെ കുറിച്ച് യാതൊരു സൂചനയുമില്ലെന്നാണ് വീട്ടുകാര്‍ മറുപടി നല്‍കിയത്. അതിനിടെ 19 കാരനായ സൈഫുദ്ദീനെ ആത്മഹത്യാ ഭീഷണി മുഴക്കി ആതിര കൂട്ടിക്കൊണ്ടു േപാകുകയായിരുന്നുവെന്ന പരാതിയുമായി യുവാവിന്റെ വീട്ടുകാര്‍ രംഗത്തുവന്നു. ആതിരയ്‌ക്കെതിരെ സൈഫുദ്ദീന്റെ വീട്ടുകാര്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയി രിക്കുകയാണ്.
Keywords: Missing, Nursing Student, Youth, Love, Kanhangad, Kasaragod,