വീടുവിട്ട യുവതിയേയും കുഞ്ഞിനേയും കാഞ്ഞങ്ങാട്ട് കണ്ടെത്തി
Apr 22, 2012, 12:36 IST
കാസര്‍കോട്: ഒരാഴ്ച മുമ്പ് കുഞ്ഞുമായി വീടുവിട്ട യുവതിയെ കാഞ്ഞങ്ങാട്ട് കണ്ടെത്തി. കാനത്തൂരിലെ വ്യാപാരി ശ്രീധരന്‍ നായരുടെ മകള്‍ ശ്രീകല (24), മകന്‍ ശ്രേയസ് (മൂന്ന്) എന്നിവരെയാണ് കാഞ്ഞങ്ങാട്ടെ ഒരു വീട്ടില്‍ കണ്ടെത്തിയത്.
ഏപ്രില്‍ 17 വൈകിട്ട് മൂന്നു മണിയോടയാണ് യുവതിയേയും മകനേയും കാണാതായത് ബേത്തൂര്‍പാറയിലേക്കെന്നുപറഞ്ഞാണ് ശ്രീകല വീട്ടില്‍ നിന്നുമിറങ്ങിയത്. പിന്നീട് കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ കാമുകന്‍ ടാറ്റാസുമോ െ്രെഡവറായ ജിതേഷിനൊപ്പം പോയതെന്ന് വ്യക്തമാവുകയായിരുന്നു. മുന്നാട് പേരിയയിലെ സുരേഷിന്റെ ഭാര്യയാണ് ശ്രീകല. യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും കാഞ്ഞങ്ങാട്ടുള്ള കാമുകന്റെ ബന്ധുവീട്ടില്‍വെച്ച് യുവതിയേയും മകനേയും കണ്ടെത്തുകയുമായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ യുവതി സ്വന്തംവീട്ടുകാരോടൊപ്പമോ ഭര്‍തൃവീട്ടുകാരോടൊപ്പമോ പോകാന്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് പാടിയിലെ യുവതിയുടെ അമ്മയുടെ അമ്മാവനൊപ്പം കോടതി വിട്ടയക്കുകയായിരുന്നു. താന്‍ കാമുകന്‍ ജിതേഷിനൊപ്പം പോകുമെന്നാണ് യുവതി പോലീസിനോട് വ്യക്തമാക്കിയത്.

Keywords: Missing, Mother, Child, Found, Kanhangad, Kasaragod