15 കാരിയെ കണ്ടെത്താന്‍ മൈസൂരില്‍ അന്വേഷണം
Nov 8, 2012, 16:17 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നിന്നും കാമുകനും സുഹൃത്തിനുമൊപ്പം ഒളിച്ചോടിയ 15 കാരിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം മൈസൂരിലേക്ക്.
കാഞ്ഞങ്ങാട് നഗരത്തിലെ ഒരു സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനിയും കുശാല്‍നഗര്‍ സ്വദേശിനിയുമായ 15 കാരി കാമുകനായ കുടക് സ്വദേശി നൗഷാദിനും സുഹൃത്ത് സജിക്കുമൊപ്പം മൈസൂരിലുണ്ടെന്നാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. സൈബര്‍സെല്ലിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം പോലീസ് അന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടിയും യുവാക്കളും കോയമ്പത്തൂരിലെ മൊബൈല്‍ ടവര്‍ പരിധിയിലുള്ളതായി വ്യക്തമായിരുന്നു.
പോലീസ് അന്വേഷിച്ചെത്തുമെന്ന് ഉറപ്പായതോടെ നൗഷാദും സജിയും പെണ്‍കുട്ടിയെയും കൊണ്ട് കോയമ്പത്തൂരില്‍ നിന്ന് മുങ്ങുകയായിരുന്നു. നവംബര്‍ അഞ്ചിന് രാവിലെയാണ് പെണ്‍കുട്ടി നൗഷാദിനും സജിക്കുമൊപ്പം നാടുവിട്ടത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇപ്പോള്‍ പെണ്‍കുട്ടിയും യുവാക്കളും മൈസൂരിലെ മൊബൈല്‍ ടവര്‍ പരിധിയിലാണുള്ളത്.
പെണ്‍കുട്ടിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം മൈസൂരിലുണ്ട്.

Keywords: Mysore, Girl, Escape, Police enquiry, Kanhangad native, Kasaragod, Love, Kerala, Malayalam news