ഭര്‍തൃമതിയുടെ തിരോധാനം; അന്വേഷണം ബാംഗ്ലൂരില്‍
Jul 12, 2012, 16:47 IST
Ramseena |
കല്ലൂരാവി ഹാരിസ് മന്‍സിലില്‍ പി കെ നൗഷാദിന്റെ ഭാര്യ റംസീന(22) കാമുകനായ കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ ബസ് ഡ്രൈവര്‍ നിതിനോടൊപ്പം ഒളിച്ചോടിയ സംഭവത്തിലാണ് അന്വേഷണം ബാംഗ്ലൂരിലേക്ക് വ്യാപിപ്പിച്ചത്. പരാതിക്കാരനായ നൗഷാദ് ബസ് ഡ്രൈവറാണ്.
നൗഷാദിന്റെ അടുത്ത സുഹൃത്ത് കൂടിയായ നിതിന്‍ ഇടക്കിടെ കല്ലൂരാവിയിലെ വീട്ടില്‍ വരാറുണ്ടായിരുന്നു. ഇതിനിടെയാണ് നിതിനുമായി റംസീന പ്രണയത്തിലായത്. തറവാട് വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് കല്ലൂരാവിയിലെ ഭര്‍തൃവീട്ടില്‍ നിന്നും നാലര വയസ്സുകാരനായ റാഷിദിനേയും കൂട്ടി ഇറങ്ങിയ റംസീന നിതിനോടൊപ്പം ഒളിച്ചോടുകയായിരുന്നു.
Rashid |
റംസീനയും കുട്ടിയും തറവാട്ടു വീട്ടില്‍ നിന്നും തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് നിതിനോടൊപ്പം ഒളിച്ചോടിയതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് നൗഷാദ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെയാണ് കമിതാക്കള്‍ ബാംഗ്ലൂരിലുണ്ടെന്ന് സൂചന ലഭിച്ചത്. സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തി വരുന്നത്.
Keywords: kasaragod, Kanhangad, Woman, Missing, Enquiry