ഉള്ളാളില്‍ നിന്നും കാണാതായ വള്ളവും വലയും കാഞ്ഞങ്ങാട്ട് കണ്ടെത്തി
Aug 9, 2012, 11:22 IST
കാഞ്ഞങ്ങാട്: ഉള്ളാളില്‍നിന്നും കടല്‍ക്ഷോഭത്തില്‍പ്പെട്ട് കാണാതായ ഫൈബര്‍ വള്ളവും വലയും കാഞ്ഞങ്ങാട്ട് കണ്ടെത്തി. ബത്തേരിക്കല്‍ കടപ്പുറത്തുനിന്ന് ബുധനഴ്ച രാവിലെ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളാണ് വള്ളം കണ്ടെത്തിയത്. വള്ളം കമിഴ്ന്ന നിലയിലായിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് സയ്യിദ് മദനിയെന്ന ഫൈബര്‍ വള്ളം കടലിലിറക്കിയത്. ഇറക്കിയ ഉടനെ തന്നെ കടല്‍ക്ഷോഭിച്ചതിനാല്‍ മറിയുകയായിരുന്നു. മഞ്ചേശ്വരം സ്വദേശികളായ മനോഹരന്‍,ബാലന്‍, സനൂജ്, ജോണ്‍സണ്‍ എന്നിവര്‍ കടലില്‍ വീണെങ്കിലും നീന്തി രക്ഷപ്പെട്ടു. ഇവരെ രക്ഷിക്കാന്‍ പോയ മറ്റൊരു വള്ളവും അപകടത്തില്‍പ്പെട്ടിരുന്നു.
കാണാതായ വള്ളത്തിന് വേണ്ടി തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്തിയിരുന്നില്ല. അതിനിടെയാണ് ഇന്നലെ കാഞ്ഞങ്ങാട് ഭാഗത്ത് വള്ളം കടലില്‍ ഒഴുകുന്നത് കണ്ടത്. മത്സ്യത്തൊഴിലാളികളായ ബത്തേരിക്കലിലെ പ്രകാശന്‍, ധന്യന്‍,ബി.കെ.രാജന്‍, കെ.ടി. രാഘവന്‍,കെ.സി. നാരായണന്‍, ബി. മിത്രന്‍ തുടങ്ങിയവുടെ നേതൃത്വത്തിലാണ് വള്ളം കരക്കടുപ്പിച്ചത്. രണ്ട് എഞ്ചിനുകളും വലയും ഇതിനകത്തുണ്ടായിരുന്നു.

Keywords: Fiber boat, Missing, Found, Kanhangad, Ullal, Kasaragod