മിസ്ഡ്‌കോള്‍ പ്രണയം: മൂന്നുമക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്ന വീട്ടമ്മ പിടിയില്‍
Jun 5, 2012, 16:38 IST
കാഞ്ഞങ്ങാട്: പാലക്കാട് സ്വദേശിനിയായ ഭര്‍തൃമതിയേയും കാമുകനായ പയ്യന്നൂര്‍ സ്വദേശിയേയും ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് ചിറ്റൂര്‍ സ്വദേശിനിയായ വീട്ടമ്മയെയാണ് പയ്യന്നൂര്‍ ഏഴോത്തെ വിനോദിനൊടൊപ്പം രാവിലെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പോലീസ് പിടികൂടിയത്.
വനിതാ പോലീസിന്റെ സഹായത്തോടെ യുവതിയെയും കാമുകനെയും കസ്റ്റഡിയിലുണ്ട്. വിവരമറിഞ്ഞ് വീട്ടമ്മയുടെ ബന്ധുക്കള്‍ കാഞ്ഞങ്ങാട്ടേക്ക് തിരിച്ചു. ഭര്‍ത്താവും മൂന്നു മക്കളുമുള്ള യുവതി മൊബൈല്‍ ഫോണിലൂടെയാണ് വിനോദുമായി പരിചയപ്പെട്ടത്. വിനോദിനും ഭാര്യയും കുട്ടികളുമുണ്ട്. യുവതിയെ കാണാതായ സംഭവത്തില്‍ പാലക്കാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് യുവതിയും കാമുകനും കാഞ്ഞങ്ങാട്ട് പിടിയിലായത്. ഇതിന് സൈബര്‍ സെല്ലിന്റെ സഹായവും തേടിയിരുന്നു.
പാലക്കാട് നിന്ന് ബന്ധുക്കളെത്തി യുവതിയെ നാട്ടിലേക്ക് കൊണ്ടുപോയതായി ഹൊസ്ദുര്‍ഗ് സി.ഐ വേണുഗോപാലന്‍ പറഞ്ഞു.

Keywords: kasaragod, Kanhangad, Missed call, Love, House-wife