14കാരന്‍ സ്‌കൂട്ടറോടിച്ച കേസില്‍ മാതാവിനെതിരെ കുറ്റപത്രം
May 29, 2015, 12:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29/05/2015) 14കാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ കേസില്‍ മാതാവിനെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചു. കയ്യൂര്‍ വലിയ പൊയിലില്‍ ആലന്തട്ടയിലെ ടി.പി അബ്ദുല്ലയുടെ ഭാര്യ എ താഹിറ (36)ക്കെതിരെയാണ് ചന്തേര എസ്.ഐ പി.വി രാജന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്.
2015 ഏപ്രില്‍ രണ്ടിന് ചെറുവത്തൂര്‍ ദേശീയ പാതയില്‍ വാഹന പരിശോധന നടത്തവെയാണ് 14 കാരന്‍ പിടിയിലായത്. പ്രായപൂര്‍ത്തിയാകാതെ ബൈക്കോടിച്ചതിന് കുട്ടിയെ രണ്ടാം പ്രതിയാക്കിയും കുട്ടിയുടെ മാതാവിനെ ഒന്നാം പ്രതിയാക്കിയും പോലീസ് കേസെടുക്കുകയായിരുന്നു.

Keywords : Kanhangad, Bike, Case, Police, Investigation, Court, Mother.