city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാങ്കുകളില്‍ രാഷ്ട്രീയ അതിപ്രസരം വേണ്ട: മന്ത്രി കൊടിക്കുന്നില്‍

ബാങ്കുകളില്‍ രാഷ്ട്രീയ അതിപ്രസരം വേണ്ട: മന്ത്രി കൊടിക്കുന്നില്‍
കാഞ്ഞങ്ങാട്: ബാങ്ക് ഭരണസമിതികളില്‍ രാഷ്ട്രീയ അതിപ്രസരം വേണ്ടെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ബാങ്ക് ഭരണസമിതികളുടെ കൂട്ടായ്മയാണ് ഏതൊരു സ്ഥാപനത്തിന്റെയും അടിത്തറയെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയം മറക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷവും കോര്‍ ബാങ്കിങ്ങും ശനിയാഴ്ച ഉച്ചക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാങ്കുകളില്‍ പണം കുന്നുകൂട്ടി വെക്കുന്നതിന് പകരം അവ സഹകരണ ബാങ്കുകള്‍ വഴി സാധാരണക്കാരന് വിതരണം ചെയ്യാനുള്ള സംവിധാനമാണ് വേണ്ടതെന്ന് മന്ത്രി കൊടിക്കുന്നില്‍ സുരേഷ് കാഞ്ഞങ്ങാട്ട് പറഞ്ഞു. സാമൂഹ്യസേവന മേഖലയിലേക്കും ബാങ്കുകള്‍ ഇറങ്ങിച്ചെല്ലുകയാണ്. കാര്‍ഷിക മേഖലയെ പോലെ സാമൂഹ്യ സേവന മേഖലയെയും ഇപ്പോള്‍ കാര്യമായി പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്. ഈ രംഗത്ത് ഇനിയും കൂടുതല്‍ മാറ്റങ്ങള്‍ അനിവാര്യമാണ്.

സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. സി.കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.വി. കുഞ്ഞിക്കണ്ണന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. കോര്‍ ബാങ്കിംഗിന്റെ ഉദ്ഘാടനവും മന്ത്രി തന്നെയാണ് നിര്‍വ്വഹിച്ചത്. ജോയിന്റ് ഡയറക്ടര്‍ ഓഫ് ഓഡിറ്റ് എം. സുബ്രഹ്മണ്യന്‍ ക്ഷേമ പദ്ധതി ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡണ്ടുമാരെയും സെക്രട്ടറിമാരെയും ബാങ്ക് പ്രസിഡണ്ട് എം. മോഹനന്‍ നായര്‍ ആദരിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീനാ താജുദ്ദീന്‍, മുന്‍ എം.എല്‍.എ. എം. നാരായണന്‍, മടിക്കൈ കമ്മാരന്‍, എം. അസിനാര്‍, എം. കുഞ്ഞമ്പാടി, എം.കെ. കുഞ്ഞബ്ദുല്ല ഹാജി, ബി. സുകുമാരന്‍, കെ.സി. കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ഡി.വി. ബാലകൃഷ്ണന്‍ സ്വാഗതവും സി.കെ. വത്സന്‍ നന്ദിയും പറഞ്ഞു.

Keywords:  Kodikunnil Suresh, Kanhangad, Minister, Kasaragod, Kerala, Hosdurge Co-operative Bank, Inauguration, Service Bank, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia