മിനി ലോറി മറിഞ്ഞ് നൂറുകണക്കിന് കോഴിക്കുഞ്ഞുങ്ങള്‍ ചത്തു
Jul 2, 2012, 16:35 IST
കാഞ്ഞങ്ങാട്: കോഴികളെ കടത്തിവരികയായിരുന്ന മിനി ലോറി കാഞ്ഞങ്ങാട്ട് നിയന്ത്രണംവിട്ട് മറിഞ്ഞു. തിങ്കളാഴ്ച രാവിലെ 11.30 മണിയോടെയാണ് കാഞ്ഞങ്ങാട് ഇക്ബാല്‍ റെയില്‍വേ ഗേറ്റിന് സമീപം കോഴിവണ്ടി മറിഞ്ഞത്.
ഇതെതുടര്‍ന്ന് നൂറ് കണക്കിന് കോഴികള്‍ ചതഞ്ഞരഞ്ഞ് ചത്തു. നൂറോളം കെയ്‌സുകളിലുണ്ടായിരുന്ന കോഴികളാണ് ചത്തത്. ഒരു കെയ്‌സില്‍ 14 കോഴികളാണുണ്ടായിരുന്നത്. കെഎല്‍ 14 എച്ച് - 6952 നമ്പര്‍ മിനിലോറിയാണ് മറിഞ്ഞത്.
Keywords: Mini lorry accident, Kanhangad, Kasaragod