ജില്ലാ ക്ഷീര സംഗമത്തിന് കാഞ്ഞങ്ങാട്ട് തുടക്കം
Jan 12, 2012, 23:25 IST
കാഞ്ഞങ്ങാട്: ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ വിവിധ ക്ഷീര സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീര സംഗമത്തിന് കാഞ്ഞങ്ങാട്ട് തുടക്കമായി. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോര്‍ പരിസരത്ത് സ്വാഗതസംഘം ചെയര്‍മാന്‍ എം. കുഞ്ഞമ്പാടി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന കന്നുകാല പ്രദര്‍ശന മത്സരം പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് യു. നാരായണന്‍ അധ്യക്ഷത വഹിച്ചു. കെ. മാധവന്‍, കെ.വി.അമ്പു, രാജു കാര്യങ്കോട്, എം.കെ. ആന്‍ഡ്രൂസ്, ടി. വരദരാജ, പി.എം.അച്യുതന്‍, രാജന്‍, കെ.വിജയന്‍, അഞ്ജു കുര്യന്‍ പ്രസംഗിച്ചു.
കാലി പ്രദര്‍ശന റാണിയെ പി. കരുണാകരന്‍ എം.പി.യും വിജയിയായ കിടാരിയെ യമുനാ രാഘവനും വിജയിയായ കന്നുകുട്ടിയെ ജില്ലാ പഞ്ചായത്തംഗം ഹരീഷ് പി.നായരും പട്ടമണിയിച്ചു. ഉച്ചക്ക് ശേഷം ക്ഷീര സംഘം ജീവനക്കാര്‍ക്കായി നടത്തിയ ശില്‍പശാല ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി
ചെയര്‍പേഴ്‌സണ്‍ ഓമന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. ടി.ജെ. സതീശന്‍ മോഡറേറ്ററായിരുന്നു. വൈകിട്ട് നടന്ന സംവാദം ജില്ലാ കലക്ടര്‍ വി.എന്‍. ജിതേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ കെ.ടി.സരോജിനി അധ്യക്ഷത വഹിച്ചു. കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കെ.വിനോദ് ചന്ദ്രന്‍ മോഡറേറ്ററായിരുന്നു. ടി.ജെ. സതീശന്‍, വി.ആര്‍. മോഹനന്‍, കെ.എന്‍. സുരേന്ദ്രന്‍ നായര്‍, വി.പി. ദിവാകരന്‍ നമ്പ്യാര്‍, ഡോ. ടി.എസ്. മനോജ് കുമാര്‍, എം.കുഞ്ഞമ്പാടി, കാവുങ്കല്‍ നാരായണന്‍, സി.എസ്.പ്രതീപ് കുമാര്‍ സംസാരിച്ചു.
എം. കുഞ്ഞിരാമന്‍ നായര്‍ മികച്ച ക്ഷീര കര്‍ഷകന്‍

കാഞ്ഞങ്ങാട്: ജില്ലയില്‍ മികച്ച ക്ഷീര കര്‍ഷകനായി കാഞ്ഞങ്ങാട് സ്വദേശിയും നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് റിട്ട. മാനേജറുമായ എം.കുഞ്ഞിരാമന്‍ നമ്പ്യാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളക്കുന്നതാണ് അദ്ദേഹത്തെ ബഹുമതിക്ക് അര്‍ഹനാക്കിയത്. ഏഴു വര്‍ഷമായി ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളക്കുന്ന കര്‍ഷകനെന്ന ഖ്യാതിക്കും ഉടമയാണിദ്ദേഹം. 2010 -11 വര്‍ഷം ജില്ലയിലാകെ 53089.6 ലിറ്റര്‍ പാലാണ് ഇദ്ദേഹം അളന്നത്. ഹര്‍ത്താല്‍ ദിവസവും മില്‍മക്ക് നേരിട്ടും നല്‍കിയ പാലും വെള്ളരിക്കുണ്ട് സംഘത്തിലെ ബി.എം.സി.ഇ.യിലും നല്‍കിയ പാലും ചേര്‍ത്ത് ആകെ 61000 അധികം ലിറ്റര്‍ പാലാണ് ഉല്‍പാദനം നടത്തിയത്. 2004 മുതലാണ് സംഘത്തില്‍ പാല്‍ അളക്കാന്‍ തുടങ്ങിയത്. നമ്പ്യാര്‍ കൊച്ചി കാലിച്ചാനടുക്കത്തെ ഫാമില്‍ 22 പശുക്കളും അഞ്ച് കിടാരികളുമാണുള്ളത്.ഒരു ദിവസം 210 ലിറ്ററോളം പാലാണ് അളക്കുന്നത്. കറവ പശു വിഭാഗത്തില്‍ ഹരിപുരം കരക്കക്കുണ്ട് വീട്ടില്‍ പി.രമണിയുടെ പശു ഒന്നും തൃക്കരിപ്പൂര്‍ മാണിയാട്ടെ എം.വി. ചന്ദ്രന്റെ പശു രണ്ടും കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പ് പാട്ടക്കാന്‍- ലക്ഷ്മണന്റെ പശു മൂന്നും സ്ഥാനങ്ങള്‍ നേടി.
കിടാരി വിഭാഗത്തില്‍ മാവുങ്കാല്‍ മഠം ഹൗസില്‍ വി.എം.അനീഷിന്റെ കിടാരി ഒന്നും കൊടക്കാട് ഓലോട്ട് വലിയ പൊയിലിലെ കെ. സരളയുടെ കിടാരി രണ്ടും കാഞ്ഞങ്ങാട് ആവിക്കര റെയില്‍വെ സ്റ്റേഷന് സമീപത്തെ സുന്ദരി വിശ്വനാഥിന്റെ കിടാരി മൂന്നും സ്ഥാനങ്ങള്‍ നേടി. കന്നുകൂട്ടി വിഭാഗത്തില്‍ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ സാവിത്രി വിശ്വനാഥിന്റെ കന്നുകൂട്ടി ഒന്നും വാണിവിശ്വാനഥിന്റെ കന്നുകൂട്ടി രണ്ടും നീലേശ്വരം മുന്നിക്കാട്ടെ എം. ചന്ദ്രന്റെ കന്നുകൂട്ടി മൂന്നും സ്ഥാനങ്ങളും നേടി.
Keywords: Milk, Farmers-meet, Kanhangad, Kasaragod