മെരിറ്റ് അട്ടിമറി: നെഹ്‌റു കോളജ് പ്രിന്‍സിപ്പാളിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് എസ്.എഫ്.ഐ
Oct 18, 2012, 19:53 IST
കാഞ്ഞങ്ങാട്: മെരിറ്റ് അട്ടിമറി വിഷയം പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന്റെ അന്തരീക്ഷം സംഘര്‍ഷ ഭരിതമാകുന്നു. മെരിറ്റ് അട്ടിമറിക്ക് കൂട്ടുനിന്ന കോളജ് പ്രിന്‍സിപ്പാളിനും അഡ്മിഷന്‍ കണ്‍വീനര്‍ പി വി പുഷ്പജയ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് എസ് എഫ് ഐ പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചു.
എസ് എഫ് ഐയുടെ നേതൃത്വത്തില്‍ കോളജ് യൂണിയന്‍ ഭാരവാഹികള്‍ വ്യാഴാഴ്ച രാവിലെ മുതല്‍ റിലേ സത്യാഗ്രാഹം ആരംഭിച്ചു. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറും എസ് എഫ് ഐ ജില്ലാ കമ്മിറ്റിയംഗവുമായ കെ വിനോദ്, യൂണിയന്‍ വൈസ് ചെയര്‍മാന്‍ രേഷ്മ, സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ ആര്‍.കെ. അരുണ്‍, ബികോം അസോസിയേഷന്‍ പ്രതിനിധി നിഷാന്ത്, രണ്ടാം വര്‍ഷം ബിരുദക്ലാസ് പ്രതിനിധി സച്ചിന്‍ എന്നിവരാണ് വ്യാഴാഴ്ച റിലേ സത്യാഗ്രഹം നടത്തുന്നത്.
തൃക്കരിപ്പൂര്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍ രാവിലെ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് ടി വി രജീഷ് കുമാര്‍, ഏരിയാ പ്രസിഡന്റ് എ ശ്രീകാന്ത്, ജില്ലാ കമ്മിറ്റിയംഗം എ മഹേഷ് എന്നിവര്‍ പ്രസംഗിച്ചു. എസ് എഫ് ഐയുടെ പ്രക്ഷോഭം വ്യാഴാഴ്ച നാലാം ദിവസത്തേക്ക് കടന്നു. മെരിറ്റ് അട്ടിമറി റിപോര്‍ട്ട് കോളേജ് കൗണ്‍സില്‍ അംഗീകരിച്ചതാണ്. ഈ വിഷയത്തില്‍ എസ് എഫ് ഐ പ്രക്ഷോഭം തുടങ്ങിയെങ്കിലും മാനേജ്‌മെന്റ് ഇതിലിടപെടാതെ മൗനം തുടരുന്നത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കും എന്നതിലേക്ക് എത്തി നില്‍ക്കുന്നു.

Keywords: SFI, Enquiry, Nehru College, Priciple, Admission Convenor, Kanhangad, Kasaragod, Kerala, Malayalam news