'അമ്പലത്തറ ഗവ: ആയുര്‍വേദ ഡിസ്‌പെന്‍സറിയെ ആശുപത്രിയായി ഉയര്‍ത്തണം'
Jun 4, 2013, 12:00 IST
അമ്പലത്തറ: അമ്പലത്തറ ഗവ: ആയുര്‍വേദ ഡിസ്‌പെന്‍സറി കിടത്തി ചികില്‍സാ സൗകര്യമുള്ള ആശുപത്രിയായി ഉയര്‍ത്തണമെന്നും, നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമ്പലത്തറയിലെ കുളം സംരക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലത്തറ യൂണിറ്റ് ജനറല്‍ ബോഡി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ ടി.ഇ. മഹ്മൂദ് ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.എ. പീറ്റര്‍ സംസാരിച്ചു. എ.എം. ജോര്‍ജ് റിപോര്‍ട്ട് അവതരിപ്പിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കെ.വി. ഗോപാലന്‍ സ്വാഗതവും ജയരാജന്‍ കണ്ണോത്ത് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ടി.ഇ. മഹ്മൂദ് ഹാജി (പ്രസിഡന്റ്), പി. കരുണാകരന്‍, കുഞ്ഞിക്കണ്ണന്‍ കോട്ടപ്പാറ(വൈസ് പ്രസിഡന്റ്), ജയരാജന്‍ കണ്ണോത്ത് (സെക്രട്ടറി) ബി. അശോകന്‍, പി. കൃഷ്ണന്‍ ഇരിയ (ജോ.സെക്രട്ടറി) സി. ചോയ്യമ്പു (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

Keywords: Ambalathara, Govt. Ayurveda dispensary, Hospital, Merchant association, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News