city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദേ­ശ കു­ത്ത­ക­കള്‍­ക്ക് കൊ­ള്ള­യ­ടി­ക്കാ­നു­ള്ള അ­വസ­രം ഉ­ണ്ടാ­ക്കരുത്: മര്‍­ചന്റ്‌­സ് യൂ­ത്ത് വിംഗ്‌

വിദേ­ശ കു­ത്ത­ക­കള്‍­ക്ക് കൊ­ള്ള­യ­ടി­ക്കാ­നു­ള്ള അ­വസ­രം ഉ­ണ്ടാ­ക്കരുത്: മര്‍­ചന്റ്‌­സ് യൂ­ത്ത് വിംഗ്‌ കാസര്‍­കോട് : കാസര്‍­കോ­ട് ചെ­റുകി­ട വ്യാപാ­ര മേ­ഖ­ല­യില്‍ വിദേ­ശ നി­ക്ഷേ­പം അ­നു­വ­ദി­ക്കാ­നു­ള്ള കേ­ന്ദ്ര സര്‍­ക്കാര്‍ തീ­രു­മാ­നം രാ­ജ്യ­ത്തി­ന്റെ എല്ലാ മേ­ഖ­ല­യിലും വിദേ­ശ കു­ത്ത­ക­കള്‍­ക്ക് കൊ­ള്ള­യ­ടി­ക്കാ­നു­ള്ള അ­വസ­രം ഉ­ണ്ടാ­ക്കു­മെന്ന്‌ മര്‍­ചന്റ്‌­സ് യൂ­ത്ത് വിം­ഗ് ജില്ലാ പ്ര­വര്‍­ത്ത­ക സ­മി­തി യോ­ഗം കു­റ്റ­പ്പെ­ടു­ത്തി.

ചെ­റുകി­ട വ്യാ­പാ­രിക­ളെ രാ­ജ്യ­ത്തു നി­ന്ന് തുട­ച്ചു നീ­ക്കു­ന്ന­തോ­ടൊ­പ്പം ല­ക്ഷ­ക്ക­ണ­ക്കി­ന് തൊ­ഴി­ലാ­ളി­കള്‍ക്കും ജീവി­ത മാര്‍­ഗ­മില്ലാ­താ­കും. ജ­ന­രോ­ഷം അ­വ­ഗ­ണി­ച്ചു കൊ­ണ്ട് രാ­ജ്യ­ത്തെ വി­ദേ­ശി­കള്‍­ക്ക് കൊ­ള്ള­യ­ടി­ക്കാന്‍ അ­വസ­രം നല്‍­കു­ന്ന ന­ട­പ­ടി­ക്ക് കേ­ന്ദ്ര­സര്‍­കാര്‍ ക­ന­ത്ത വി­ല നല്‍­കേ­ണ്ടി വ­രു­മെ­ന്ന് യോ­ഗം അ­ഭി­പ്രാ­യ­പ്പെ­ട്ടു.

യോ­ഗ­ത്തില്‍ അന്‍­വര്‍ സാദ­ത്ത് അ­ധ്യ­ക്ഷ­ത വ­ഹിച്ചു. ഭാ­ര­വാ­ഹി­കളാ­യ ഷ­ഫീ­ഖ് കുമ്പ­ള, അ­ഷ്‌റ­ഫ് പട­ന്ന, സു­ബൈര്‍ കാ­ഞ്ഞ­ങ്ങാ­ട്, ഫൈ­സല്‍ സൂപ്പര്‍, എ.ഹ­മീദ്, പ­വി­ത്ര കു­മാര്‍, റാ­ഫി ഐ­ഡിയല്‍, സി­ദ്ദീഖ് ബ­ദി­യ­ടു­ക്ക, ശ്രീ­ജി­ത്ത് ശ്രീധര്‍, മണി­ക­ണ്ഠന്‍ പ­ള്ളി­ക്ക­ര എ­ന്നി­വര്‍ സം­സാ­രിച്ചു.

Keywords : Kasaragod, Merchant, Youth, District, Robbery, Kanhangad, Kumbala, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia