സൗജന്യ ത്വക്ക് രോഗ നിര്‍ണയ ക്യാമ്പ് നടത്തി
Dec 17, 2011, 09:29 IST
കാഞ്ഞങ്ങാട്: ആരോഗ്യ വകുപ്പ് ജില്ലാ ആസ്പത്രി എന്നിവയുടെ ആഭിമുഖ്യത്തില്‍ കല്ലൂരാവിയില്‍ സൗജന്യ ത്വക്ക് രോഗ നിര്‍ണയ ക്യാമ്പ് നടത്തി. നഗരസഭ ആരോഗ്യ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍. സുലൈഖ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഹംസത്ത് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ഹസൈനാര്‍ കല്ലൂരാവി, ഖദീജ ഹമീദ്, ഡപ്യൂട്ടി ഡി.എം.ഒ ഡോ.വിമല്‍ രാജ്, വി.പി. ജോര്‍ജ്ജ്, അലക്‌സ് പി. വര്‍കി,കെ.എസ്. വിജയന്‍, സയറാ ജോസഫ്, കെ.ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. സ്വപ്നസുരേഷ്, ഡോ. ലൈസമ്മ മാത്യു നേതൃത്വം നല്‍കി..
Keywords: Kasaragod, Kanhangad, Medical-camp,