city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അബ്ദുര്‍ റഹ്‌മാന്‍ ആലൂരിന് മാധ്യമ പുരസ്‌കാരം

കാഞ്ഞങ്ങാട്: തേജസ് ദിനപത്രം കാസര്‍കോട് ബ്യൂറോചീഫ് അബ്ദുര്‍  റഹ്‌മാന്‍ ആലൂരിന് പാചക തൊഴിലാളി അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാരം. 2012-13 വര്‍ഷത്തെ സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള വാര്‍ത്തയ്ക്കാണ് അവാര്‍ഡ്. തേജസ് ദിനപത്രത്തില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 15ന് പ്രസിദ്ധീകരിച്ച മരിച്ച കുഞ്ഞിന്റെ മയ്യത്തുമായി മാതാവ് 14 മണിക്കൂര്‍ ട്രെയിന്‍യാത്ര എന്ന വാര്‍ത്തയ്ക്കാണ് അവാര്‍ഡ്. 10,000 രൂപയും ശിലാഫലകവുമാണ് അവാര്‍ഡ് തുക.

അബ്ദുര്‍ റഹ്‌മാന്‍ ആലൂരിന് മാധ്യമ പുരസ്‌കാരം
Abdul-Rahman-Aloor
കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പത്രപ്രവര്‍ത്തനം നടത്തുന്ന അബ്ദുര്‍  റഹ്‌മാന്‍ ആലൂര്‍ നേരത്തെ ചന്ദ്രിക, മാതൃഭൂമി പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. 2006 മുതല്‍ തേജസ് പത്രത്തില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഇപ്പോള്‍ കാസര്‍കോട് ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചുവരുന്നു. 17ന് കാഞ്ഞങ്ങാട് കപ്പണക്കാല്‍ കുഞ്ഞബ്ദുല്ല ഹാജി നഗറില്‍ നടക്കുന്ന പാചകതൊഴിലാളി മൂന്നാംജില്ലാ സമ്മേളനത്തില്‍ സിനിമാ നടന്‍ മാമുക്കോയ അവാര്‍ഡ് സമ്മാനിക്കും. ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ സംബന്ധിക്കും.

മുളിയാര്‍ പഞ്ചായത്തിലെ ആലൂരിലെ പരേതനായ അഹമദ്-ആസ്യുമ്മ ദമ്പതികളുടെ മകനാണ്. തളിപ്പറമ്പ് സര്‍സയ്യിദ് കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം പത്രപ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഭാര്യ: ബീവി. മക്കള്‍: റിയാസ് (എന്‍ജിനിയറിങ് വിദ്യാര്‍ഥി, മംഗലാപുരം), റിഷാന, റിഷാദ്, റഷീദ (വിദ്യാര്‍ഥികള്‍).

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എം.എം.കെ സിദ്ദീഖ്, കണ്‍വീനര്‍ കുഞ്ഞഹമ്മദ് വെള്ളിക്കോത്ത്, അഷറഫ് മേല്‍പറമ്പ്, ഉമ്മര്‍ ഉളിയത്തടുക്ക, ശാദുലി ആവിയില്‍, അബൂബക്കര്‍ കല്ലൂരാവി സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kerala, Kasaragod, Thejas, Abdul Rahman Aloor, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia