എംബിബിഎസ് സീറ്റ് തട്ടിപ്പ്: പ്രതി ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍
Oct 3, 2015, 13:36 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 03/10/2015) മംഗളുരുവിലെ വിവിധ കോളജുകളില്‍ എംബിബിഎസ് സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്നായി 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി വിമാനത്താവളത്തില്‍ പിടിയിലായി. വെള്ളരിക്കുണ്ട് കാറളം വിളയില്‍ വി.സി ഷൈജുവാണ് ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്. പ്രതിയെ നാട്ടിലെത്തിക്കാന്‍ വെള്ളരിക്കുണ്ട് സി.ഐ ടി.പി സുമേഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ഡല്‍ഹിയിലേക്ക് പോകും.
ഷൈജുവിനെതിരെ വെള്ളരിക്കുണ്ട്, രാജപുരം പോലീസ് സ്റ്റേഷനുകളില്‍ കേസ് നിലവിലുണ്ട്. കേസില്‍ പ്രതിയായ ഷൈജുവിനെതിരെ വെള്ളരിക്കുണ്ട് പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. മംഗളൂരു റെയില്‍വെ സ്റ്റേഷന് സമീപം ട്രിനിറ്റി കോംപ്ലക്‌സിലെ മാസ്റ്റര്‍ എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ പാര്‍ട്ട്ണര്‍മാരായ ഒടയംചാല്‍ സ്വദേശി എ.വി വിജേഷ്, കാറളം വിളയില്‍ വി.സി ഷൈജു എന്നിവര്‍ക്കെതിരെ കോളജ് സീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് മംഗളൂരു കേന്ദ്രീകരിച്ച് നടത്തി വരുന്ന എംബിബിഎസ് സീറ്റ് തട്ടിപ്പ് പുറത്തായത്.
Keywords : MBBS, Kasaragod, Kerala, Accuse, Arrest, Police, Investigation, Kanhangad, Cheating, VC Shaiju, MBBS seat cheating: Accused arrested.