വെജിറ്റബിള്‍ സമൂസയുടെ കീര്‍ത്തിയില്‍ മൗവ്വല്‍ ബ്രദേഴ്‌സ്
Aug 3, 2013, 16:30 IST
ബേക്കല്‍: നോമ്പുതുറ വിഭവങ്ങളില്‍ പ്രധാനിയായ സമൂസയുണ്ടാക്കി വില്‍പന നടത്തുന്നത് പുണ്യ പ്രവര്‍ത്തിയായി കരുതുകയാണ് മൗവ്വലിലെ ഒരു കൂട്ടം ആളുകള്‍. പടന്നയിലെ അബൂബക്കര്‍ ഹാജിയുടെ ഉടമസ്ഥതയിലുള്ള ദുബൈയിലെ 'അല്‍ അവീര്‍ ഫുഡ് സ്റ്റഫ്' കമ്പനിയിലെ തൊഴിലാളികളും മുന്‍ തൊഴിലാളികളുമാണ് സമൂസ നിര്‍മാണത്തിലൂടെയും വില്‍പനയിലൂടെയും വേറിട്ട വഴികാട്ടുന്നത്.
മൗവ്വലിലെ അബ്ദുല്ല, സഹോദരന്മാരായ ഹനീഫ, ഇബ്രാഹിം, കുടുംബ സുഹൃത്ത് റഹീം, അബ്ബാസ്, ഇസ്മാഈല്‍, എറമു, ശംസു മാങ്ങാട്, അബ്ദുല്‍ കരീം, ഇസ്മാഈല്‍ കീഴൂര്‍, മമ്മൂട്ടി മൗവ്വല്‍, സമദ് മൗവ്വല്‍, അബൂബക്കര്‍ മൗവ്വല്‍, അബ്ബാസ്, റഷീദ് പെരിയാട്ടടുക്കം, അലി എന്നിവരാണ് സമൂസ നിര്‍മാണത്തിലും വില്‍പനയിലും ഏര്‍പെട്ടിരിക്കുന്നത്. റംസാന്‍ കാലമായാല്‍ മൗവ്വലിലെ ഈ തൊഴിലാളികളെ ഉടമ നാട്ടിലേക്ക് പറഞ്ഞയക്കുകയാണ്. ഇവരെ സഹായിക്കാന്‍ അബ്ദുല്ലയുടെ മാതാവ് നഫീസയും ഉണ്ടാകും.
സമൂസ നിര്‍മാണം ഒരു മഹദ് കര്‍മമായി കാണുന്ന ഇവര്‍ അതിന്റെ നിര്‍മാണത്തില്‍ ഏറെ ശ്രദ്ധ പതിപ്പിക്കുകയും ശുചിത്വം ഉറപ്പ് വരുത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സമൂസയ്ക്ക് ധാരാളം ആവശ്യക്കാരുണ്ട്. വിലയും തുച്ഛമാണ്, ഒന്നിന് രണ്ടര രൂപ മാത്രം. മൗവ്വല്‍ സമൂസയുടെ കീര്‍ത്തി നീലേശ്വരം, ബന്തടുക്ക, കാഞ്ഞങ്ങാട്, കാസര്‍കോട്, ചട്ടഞ്ചാല്‍ എന്നിങ്ങനെ ജില്ലയിലെ എല്ലായിടത്തും എത്തിയിട്ടുണ്ട്.
ഉള്ളിയും മറ്റും ചേര്‍ത്ത് മൈദയില്‍ പോതിഞ്ഞുണ്ടാക്കുന്ന ശുദ്ധ വെജിറ്റേറിയന്‍ സമൂസ മാത്രമാണ് മൗവ്വലില്‍ ഉണ്ടാക്കുന്നത്. 1.30 ക്വിന്റല്‍ മൈദയും ഒന്നേ കാല്‍ ക്വിന്റല്‍ ഉള്ളിയും 50 ലിറ്റര്‍ എണ്ണയും ദിവസേന സമൂസ നിര്‍മാണത്തിന് വേണ്ടിവരുന്നു. ഒരിക്കല്‍ ഉപയോഗിച്ച എണ്ണ പിന്നീട് ഉപയോഗിക്കില്ല. അതുകൊണ്ടു തന്നെ നല്ല സ്വാദും ഗണനിലവാരവുമുള്ളതാണ് സമൂസ.
റംസാന്‍ സീസണായാല്‍ അബ്ദുല്ലയും സഹോദരന്മാരും സഹപ്രവര്‍ത്തകരുമെല്ലാം സമൂസ നിര്‍മാണത്തിന്റെ തിരക്കുകളില്‍ മുഴുകും. മൗവ്വലില്‍ പ്രത്യേകം കെട്ടിയുണ്ടാക്കിയ ഷെഡില്‍ വെച്ചാണ് നിര്‍മാണം.
മൗവ്വല്‍ സമൂസയുടെ കേളികേട്ട് ധാരാളം ആളുകള്‍ ഇവിടേക്ക് സമൂസ വാങ്ങാനെത്തുന്നുണ്ട്. പള്ളികളിലേക്കും ഇഫ്താര്‍ മീറ്റുകളിലേക്കും ഇവിടെ നിന്നും സമൂസ കൊണ്ടുപോകുന്നു. ആളുകള്‍ കഴിച്ചതിന് ശേഷം നല്ല അഭിപ്രായം പറയുമ്പോള്‍ നിര്‍മാതാക്കളുടെ മനസ് സന്തോഷം കൊണ്ട് നിറയും. കച്ചവടമെന്നതിലുപരി ഇത് ഒരു സല്‍കര്‍മമായി കാണുകയാണ് മൗവ്വല്‍ ബ്രദേഴ്‌സ്.
Photos: Zubair pallickal
Keywords: Samoosa, Padanna, Sale, Mavval, Kanhangad, Neeleswaram, Chattanchal, Bandaduka, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.