ദമ്പതികളുടെ അപകടമരണം; ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്
Aug 24, 2015, 10:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/08/2015) അമിതവേഗതയില്‍ വന്ന സ്വകാര്യബസിടിച്ച് ദമ്പതികള്‍ മരണപ്പെട്ട സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ റിട്ട. ബി എസ് എഫ് ജവാനായ സുരേഷ്ബാബുവിന്റെയും ഭാര്യ സുധാമണിയുടെയും അപകടമരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ ബോധപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു. പാണത്തൂര്‍-കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ലൗവ്‌ലി ബസിന്റെ ഡ്രൈവര്‍ കൊട്ടോടി സ്വദേശി രവിക്കെതിരെയാണ് കേസ്.
അപകടം വരുത്തിയ ബസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവര്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഓണക്കോടിയുംവാങ്ങി വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് ദമ്പതികളെ മരണം തട്ടിയെടുത്തത്. ഞായറാഴ്ച വൈകുന്നേരം മാവുങ്കാലിലാണ് അപകടമുണ്ടായത്. മകന്‍ പന്ത്രണ്ടുകാരനായ ഗോപീകൃഷ്ണനോടൊപ്പം സുരേഷ്ബാബുവും സുധാമണിയും സഞ്ചരിക്കുകയായിരുന്ന കാറില്‍ പാണത്തൂര്‍ ഭാഗത്തുനിന്നും വരികയായിരുന്ന സ്വകാര്യബസിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ ആദ്യം മാവുങ്കാലിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ സുധാമണി മരണപ്പെട്ടു. മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സുരേഷ്ബാബു മരിച്ചത്.
മകന്‍ ഗോപീകൃഷ്ണന്‍ മംഗളൂരു ആശുപത്രിയില്‍ ചികില്‍സയിലാണ്.കുട്ടിയുടെ തലയ്ക്ക് മാരകമായി മുറിവേറ്റിട്ടുണ്ട്. ഗോപീകൃഷ്ണനെ അടിയന്തിരശസ്ത്രക്രിയക്ക് വിധേയനാക്കി. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.അച്ഛനും അമ്മയും മരണപ്പെട്ട വിവരം ഗോപീകൃഷ്ണനെ അറിയിച്ചിട്ടില്ല.
മാതാപിതാക്കളുടെ മരണം ഗോപീകൃഷ്ണനേയും സഹോദരന്‍ ഉണ്ണികൃഷ്ണനേയും അനാഥത്വത്തിലേക്കാണ് വലിച്ചെറിഞ്ഞിരിക്കുന്നത്. ലവ്‌ലി ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

Keywords : Bus Driver, Case, Kanhangad, Mavungal, Accident, Death, Obituary, Husband, Wife, Bus, Car, Kasaragod, Kerala, Suresh Babu, Sudha Mani.