സ്ത്രീകളെ മൊബൈല്‍ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്ന മാവേലിസ്റ്റോര്‍ ജീവനക്കാരനെതിരെ കേസ്
May 11, 2012, 16:09 IST
Jayaprakash |
മടക്കര മാവേലി സ്റ്റോറിലെ ജീവനക്കാരനായ കരിവെള്ളൂര്‍ പെരളം പുത്തൂരിലെ പി പി ജയപ്രകാശി(39) നെതിരെയാണ് പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണായിരുന്ന ഫാത്തിമ ഇബ്രാഹിമിന്റെ അടുത്ത ബന്ധുവായ സ്ത്രീയുടെ ഫോട്ടോ കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ ജീവനക്കാരനായിരിക്കെ എടുത്ത് സസ്‌പെന്‍ഷന് ഇരയായ വ്യക്തിയാണ് ജയപ്രകാശ്.
നീലേശ്വരം പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ് ഐ ഇ വി രവീന്ദ്രന്റെ ഭാര്യ അധ്യാപികയായ രമണിയുടെയും അധ്യാപകനായ കിഴക്കന്‍ കൊഴുവലിലെ വിനയകുമാറിന്റെയും പരാതി അനുസരിച്ചാണ് ഇപ്പോള്‍ ജയപ്രകാശിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിനയകുമാറിന്റെ ഭാര്യ പ്രീതയും ജയപ്രകാശും വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരിശീലനം തളിപ്പറമ്പ് കരിമ്പ്രയിലെ താവളത്തില്‍ ഒരുമിച്ചാണ് നിര്‍വ്വഹിച്ചത്. ഇരുവരും നല്ല സൗഹാര്‍ദ്ദത്തിലായിരുന്നു. ഈ അവസരം മുതലാക്കി ജയപ്രകാശ് പ്രീതയെ മൊബൈല്‍ ഫോണില്‍ നിരന്തരം ബന്ധപ്പെടാന്‍ തുടങ്ങി. ഒടുവില്‍ ഫോണ്‍ വിളി ശല്യമായതോടെ പ്രീത വിവരം ഭര്‍ത്താവിനെ ധരിപ്പിച്ചു. പിന്നീട് ഫോണ്‍ അറ്റന്‍ഡ് ചെയ്യാറുള്ളത് വിനയകുമാറായിരുന്നു. തുടരെ തുടരെ ഫോണില്‍ ബന്ധപ്പെട്ട ജയപ്രകാശ് വിനയകുമാറിനെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ശല്യപ്പെടുത്തുകയും പതിവായി. സഹിക്കെട്ട വിനയകുമാര്‍ നീലേശ്വരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വിനയകുമാറിന്റെ അടുത്ത ബന്ധുവാണ് അധ്യാപികയായ രമണി. ഇവരെയും ഫോണിലൂടെ ശല്യപ്പെടുത്തല്‍ ജയപ്രകാശിന് ഹോബിയായിരുന്നു. അവരും ജയപ്രകാശിനെതിരെ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. വോര്‍ക്കാടി വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസറായി ജോലി നോക്കവെ വിവിധ വികസന പദ്ധതികളുടെ ഭാഗമായി നിര്‍ദ്ധനര്‍ക്ക് ആട്, കോഴി തുടങ്ങിയവ വിതരണം ചെയ്യുന്നതിന്റെ ചുമതലയുണ്ടായിരുന്നു. സ്ത്രീകളുടെ ഐഡന്റിറ്റി കാര്‍ഡും ഫോട്ടോയും ഇതിനാവശ്യമായിരുന്നു. ഈ ഫോട്ടോയും ഐഡന്റിറ്റി കാര്‍ഡും ഉപയോഗിച്ച് നിരവധി പേരുകളില്‍ ഇരുപത്തിയഞ്ചിലധികം സിംകാര്‍ഡുകള്‍ തരപ്പെടുത്തിയതായി തിരിച്ചറിഞ്ഞിട്ടുണ്ട്. കാസര്‍കോട് താലൂക്ക് സപ്ലൈഓഫീസില്‍ വെച്ച് സസ്‌പെന്‍ഷന് ഇരയായ ജയപ്രകാശ് ഒരാഴ്ച മുമ്പാണ് മടക്കര മാവേലിസ്റ്റോറില്‍ തിരിച്ചു കയറിയത്.
പി പി ജയപ്രകാശ് ഉപയോഗിക്കുന്നത് 25 ലധികം സിംകാര്‍ഡുകളാണെന്ന് പോലീസ് കണ്ടെത്തി. വോര്‍ക്കാടിയില്‍ വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസറായിരിക്കെ നിര്‍ദ്ധനര്‍ക്ക് ആടുകളും കോഴികളും വിതരണം ചെയ്യുന്നതിന് ലഭിച്ച അപേക്ഷകളിലെ ഫോട്ടോയും ഐഡന്റികാര്‍ഡുകളും ഉപയോഗിച്ച് വോര്‍ക്കാടി, പൈവെളിഗെ തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി സ്ത്രീകളുടെ പേരുകളിലാണ് ജയപ്രകാശ് സിംകാര്‍ഡ് തരപ്പെടുത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇത്തരത്തിലുള്ള 25 ലധികം സിംകാര്‍ഡുകളുടെ വ്യക്തമായ വിവരങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് ശേഖരിച്ചു കഴിഞ്ഞു. ജയപ്രകാശ് ഉപയോഗിക്കുന്ന സ്വന്തം നമ്പര്‍ 9846961192 ആണ്. ഈ സിംകാര്‍ഡ് ഉപയോഗിക്കുന്ന മൊബൈല്‍ഫോണിലാണ് മറ്റ് സിംകാര്‍ഡുകളും ഉപയോഗിച്ചത്.
7293042137, 8907538126, 7293042176, 7293042175, 7293042165, 9809755273, 9809124027 തുടങ്ങിയ ജയപ്രകാശ് ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറുകളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Keywords: Mobile phone disturb, Women, Maveli store employee, Arrest, Kanhangad