ട്രെയിനില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണു: മാവേലി എക്‌സ്പ്രസ് അരമണിക്കൂര്‍ നിര്‍ത്തിയിട്ടു
Jun 23, 2015, 21:30 IST
നീലേശ്വരം: (www.kasargodvartha.com 23/06/2015) മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്‌സ്പ്രസില്‍ യാത്രക്കാരന്‍ കുഴഞ്ഞു വീണു. മലപ്പുറം സ്വദേശിയായ ഷഹാബ് (24) ആണ് കുഴഞ്ഞു വീണത്. ഇതേതുടര്‍ന്ന് ട്രെയിന്‍ അരമണിക്കൂറോളം നീലേശ്വരത്ത് നിര്‍ത്തിയിട്ടു.
ചൊവ്വാഴ്ച രാത്രി ഏഴര മണിയോടെ നീലേശ്വരം റെയില്‍വെ സ്‌റ്റേഷനില്‍ വെച്ചാണ് സംഭവം. ട്രെയിന്‍ കാഞ്ഞങ്ങാട് സ്റ്റേഷന്‍ വിട്ടപ്പോള്‍ തന്നെ ഷഹാബിന് നെഞ്ചുവേദന അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. നീലേശ്വരം റെയില്‍വെ സ്റ്റേഷനില്‍ എത്തുമ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു.
സഹയാത്രികരും സ്റ്റേഷനിലുണ്ടായിരുന്നവരുമാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Keywords : Nileshwaram, Kanhangad, Train, Railway station, Hospital, Shahab, Maveli express stops half an hour.