പാലക്കാട്ടെ മാവോയിസ്റ്റ് ആക്രമണം: പ്രതികളെ അടുത്തയാഴ്ച ഹാജരാക്കാന്‍ ഉത്തരവ്
Mar 4, 2015, 11:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/03/2015) പാലക്കാട്ടെ മാവോയിസ്റ്റ് ആക്രമണ കേസില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന ചെറുവത്തൂര്‍ സ്വദേശികളായ അരുണ്‍ ബാലന്, ശ്രീകാന്ത് പ്രഭാകരന് എന്നിവരെ ഹാജരാക്കാന്‍ ജില്ലാ സെഷന്‍സ് കോടതി വിയ്യൂര്‍ ജയിലിലേക്ക് പ്രൊഡക്ഷന്‍ വാറന്ഡയച്ചു.
ഹൊസ്ദുര്‍ഗ് പോലീസാണ് ഇവര്‍ക്കെതിരെ കാഞ്ഞങ്ങാട് കേസ് രജിസ്റ്റര്‍ ചെയ്തത്. കാഞ്ഞങ്ങാട്ട് മാവോയിസ്റ്റ് അനുകൂല പോസ്റ്റുകള്‍ പതിച്ച സംഭവത്തില്‍ ഇരുവരെയും ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കും കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ നടപടി ക്രമങ്ങളാണ് ഇരുവര്‍ക്കുമെതിരെ ഇനി കാസര്‍കോട്ട് ബാക്കിയുള്ളത്. നീലേശ്വരത്തെ കേസില്‍ ഇരുവരെയും നേരത്തെ ഹാജരാക്കിയിരുന്നു.
Keywords: Maoist, Kanhangad, Accuse, Court, Attack, Kerala, Case, Hosdurge Police.