city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക 1001 അംഗസ്വാഗതസംഘം രൂപീകരിച്ചു

എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക 1001 അംഗസ്വാഗതസംഘം രൂപീകരിച്ചു

കാസര്‍കോട്: രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി ജനുവരി 26ന് കാസര്‍കോട്ട് വെച്ച് നടത്തുന്ന മനുഷ്യജാലികയുടെ വിജയത്തിന് 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കാസര്‍കോട് സിറ്റി ടവറില്‍ വെച്ച് നടന്ന സ്വാഗതസംഘരൂപീകരണ കണ്‍വെന്‍ഷന്‍ ജില്ലാപ്രസിഡണ്ട് ഇബ്രാഹിംഫൈസി ജെഡിയാറിന്റെ അധ്യക്ഷതയില്‍ സുന്നി യുവജനസംഘം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ ഉദ്ഘാടനം ചെയ്തു. ജില്ലാജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ജാലികരൂപരേഖ അവതരിപ്പിച്ചു.

അബൂബക്കര്‍ സാലൂദ് നിസാമി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, പി.എസ്. ഇബ്രാഹിം ഫൈസി, ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജി ചെറുവത്തൂര്‍, എം.എ. ഖലീല്‍, എസ്.പി.സലാഹുദ്ധീന്‍, കെ.എം. സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി, ബഷീര്‍ ദാരിമി തളങ്കര, ടി.എ.മുഹമ്മദ് കുഞ്ഞി തുരുത്തി, സി.എ. അബ്ദുള്ള കുഞ്ഞി ചാല, എന്‍.ഐ. അബ്ദുള്‍ ഹമീദ് ഫൈസി, യു.ബഷീര്‍ ഉളിയത്തടുക്ക, റഷീദ് മൗലവി ചാലകുന്ന്, ഖലീല്‍ ഹസനി ചൂരി, ഇ.എം. കുട്ടി മൗലവി, സലാം ഫൈസി പേരാല്‍, താജുദ്ധീന്‍ ചെമ്പരിക്ക, എ.എ. സിറാജുദ്ധീന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. മേഖല ജനറല്‍ സെക്രട്ടറി ഫാറൂഖ് കൊല്ലമ്പാടി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഹാരീസ് ദാരിമി ബെദിര നന്ദിയും പറഞ്ഞു.

സ്വാഗതസംഘം ഭാരവാഹികളായി ഖാസി ടി.കെ.എം.ബാവ മുസ്ലിയാര്‍ (മുഖ്യ രക്ഷാധികാരി) സയ്യിദ് ജിഫിരി മുത്തുക്കോയ തങ്ങള്‍, ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍, യു.എം. അബ്ദുറഹ്മാന്‍ മൗലവി, നീലേശ്വരം ഖാസി മഹ്മൂദ് മുസ്ലീയാര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, സയ്യിദ് കെ.എസ്.അലി തങ്ങള്‍ കുമ്പോല്‍,എം.എ.ഖാസിം മുസ്ലിയാര്‍, പയ്യക്കി ഉസ്താദ് അബ്ദുള്‍ ഖാദര്‍ മുസ്ലിയാര്‍, ചെര്‍ക്കളം അബ്ദുല്ല, പി.ബി.അബ്ദുര്‍ റസാഖ് എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ഇബ്രാഹിം ഫൈസി ജെഡിയാര്‍, റഷീദ് ബെളിഞ്ചം, യഹ്‌യ തളങ്കര, ടി.ഇ. അബ്ദുല്ല, മധൂര്‍ ഹംസ, അബ്ബാസ് ഫൈസി പുത്തിഗ, പി.എസ്. ഇബ്രാഹിം ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, സയ്യിദ് ഹാദി തങ്ങള്‍, ടി.കെ.സി.അബ്ദുള്‍ ഖാദര്‍ ഹാജി ചെറുവത്തൂര്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, ഖത്തര്‍ അബ്ദുല്ല ഹാജി (രക്ഷാധികാരികള്‍).യു.ബഷീര്‍ ഉളിയത്തടുക്ക (ചെയര്‍മാന്‍) എന്‍.ഐ. അബ്ദുള്‍ ഹമീദ് ഫൈസി, (വര്‍ക്കിംഗ് ചെയര്‍മാന്‍) ഹാരീസ് ദാരിമി ബെദിര (ജനറല്‍ കണ്‍വീനര്‍),ഫാറൂഖ് കൊല്ലമ്പാടി (വര്‍ക്കിംഗ് കണ്‍വീനര്‍) ടി.എ.മുഹമ്മദ് കുഞ്ഞി തുരുത്തി (ട്രഷറര്‍), മുഹമ്മദ് ഫൈസി കജ, താജുദ്ധീന്‍ ദാരിമി പടന്ന, ഹാഷിം ദാരിമി ദേലമ്പാടി, ബഷീര്‍ ദാരിമി തളങ്കര, എ.കെ. ഹനീഫ്, സത്താര്‍ ഹാജി, യു.സഹദ് ഹാജി, കെ.എം.അബ്ദുറഹ്മാന്‍ (വൈസ്‌ചെയര്‍മാന്‍). ഹബീബ് ദാരിമി പെരുമ്പട്ട, സത്താര്‍ ചന്തേര, മൊയ്തു ചെര്‍ക്കള, കെ.എം. ശറഫുദ്ധീന്‍, ദൃശ്യ മുഹമ്മദ് കുഞ്ഞി, (കണ്‍വീനര്‍), പ്രചരണം: എം.എ. ഖലീല്‍ (ചെയര്‍മാന്‍), ഖലീല്‍ ഹസനി ചൂരി (കണ്‍വീനര്‍), ഫിനാന്‍സ്: എസ്.പി.സലാഹുദ്ധീന്‍, (ചെയര്‍മാന്‍), റഷീദ് മൗലവി ചാലകുന്ന് (കണ്‍വീനര്‍) സ്വീകരണം :സി.എ. അബ്ദുല്ല കുഞ്ഞി ചാല (ചെയര്‍മാന്‍), അബു ഉളിയത്തടുക്ക (കണ്‍വീനര്‍), സ്റ്റേജ് ആന്റ് സൗണ്‍സ് : എസ്.എം.ഇബ്രാഹിം (ചെയര്‍മാന്‍) അബ്ദുല്ല ചാല (കണ്‍വീനര്‍) വളണ്ടിയര്‍ : കുഞ്ഞാലി കൊല്ലമ്പാടി (ക്യാപ്റ്റന്‍) എ.എ. സിറാജുദ്ധീന്‍ (വൈസ് ക്യാപ്റ്റന്‍) തുടങ്ങിയവരെ തിരഞ്ഞെടുത്തു.

എസ്.കെ.എസ്.എസ്.എഫ്.മനുഷ്യജാലിക പ്രഖ്യാപനം കാഞ്ഞങ്ങാട്ട്


കാസര്‍കോട്: രാഷ്ടരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. ജനുവരി 26ന് സംസ്ഥാന വ്യപകമായി സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ കാസര്‍കോട് ജില്ലാ പരിപാടിയുടെ പ്രഖ്യാപനം ചൊവ്വാഴ്ച്ച വൈകുന്നേരം 4 മണിക്ക് കാഞ്ഞാങ്ങാട്ട് പുതിയ കോട്ട ഫോര്‍ട്ട് വിഹാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സമസ്ത കേന്ദ്ര മുശാവറ അംഗം ഖാസി സയ്യിദ് മുഹമ്മദ് കോയ ജിഫ്രി തങ്ങള്‍ നിര്‍വഹിക്കും.

എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിക്കും. ഫൈസല്‍ ഫൈസി പാതിരമണ്ണ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ് ദാരിമി ബെദിര, എം.എ. ഖലീല്‍, താജുദ്ധീന്‍ ദാരിമി പടന്ന, മുഹമ്മദ് ഫൈസി കജ, സത്താര്‍ ചന്തേര, ഹബീബ് ദാരിമി പെരുമ്പട്ട, ഹാശിം ദാരിമി ദേലമ്പാടി, മൊയ്തീന്‍ ചെര്‍ക്കള, അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍,സി.കെ.കെ.മാണിയൂര്‍, കെ.യു. ദാവൂദ് ഹാജി, അഷ്‌റഫ് മിസ്ബാഹി ചിത്താരി, ശമീര്‍ ഹൈത്തമി ബല്ലകടപ്പുറം, ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജി, അബ്ദുല്ല ദാരിമി തോട്ടം, ഉമ്മര്‍ തൊട്ടിയില്‍, കെ.എം.ശറഫുദ്ധീന്‍, സഈദ് അസ്ഹദി, ഇസ്മായില്‍ മൗലവി കാഞ്ഞങ്ങാട് തുടങ്ങിയവര്‍ സംബന്ധിക്കും.

Keywords: SKSSF, Manushya Jalika, Kanhangad, Kasaragod, Abbas Faisy, Inauguration, Kerala, Malayalam news, Manushya Jalika reception committee

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia